അവിഭാജ്യഘടകത്തിനും, പോഷകസംഘടനയ്ക്കും ഇടയില്‍

ഐ എന്‍ ടി യുസി കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണോ അതോ പോഷക സംഘടനയാണോ? പ്രതിപക്ഷ നേതാവിനും , കെ പി സി സി പ്രസിഡന്റിനും അത് അവിഭാജ്യ ഘടകവും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റിന് അത്് പോഷക സംഘടനയുമാണ്. ഏ കെ ആന്റെണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല കെ മുരളീധരന്‍ തുടങ്ങിയ സീനിയര്‍ നേതാക്കന്‍മാരാകട്ടെ പോഷകമോ, അവിഭാജ്യമോ എന്ന കാര്യത്തില്‍ മനസ് തുറന്നിട്ടുമില്ല.