Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:48 PM IST
Kerala

‘കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിൽ’; ജില്ലാ പുനർവിഭജന കമ്മീഷനെ സർക്കാർ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂസ് ഡെസ്ക് 23 August 2026, 2:18 pm
SHARE

കേരളത്തിൽ പുതിയ ജില്ല രൂപീകരിക്കുന്ന സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴയെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലാ പുനർവിഭജനത്തിനായി സർക്കാർ കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിഗണനയിൽ മൂവാറ്റുപുഴയും ഉൾപ്പെടുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിക്കിടെയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചത്.

മൂവാറ്റുപുഴക്കാർക്ക് ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യം. വികസന ഫണ്ടിന്റെ വലിയൊരു വിഹിതം എറണാകുളം, കൊച്ചി മേഖലകളിലേക്ക് കേന്ദ്രീകരിക്കുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലകൾ പിന്നാക്കം പോകുന്നുവെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →