‘സിനിമയുടെ പ്രമോഷനാണെങ്കിൽ ആ പ്രമോഷൻ ചെയ്‌തിട്ട് പോകണം, അല്ലാതെ ‘അമ്മ’യിലുള്ള ആൾക്കാരെ കുറ്റം പറയരുത്’; പാർവതി തിരുവോത്തിനെതിരെ ഉഷ ഹസീന
നടി പാർവതി തിരുവോത്ത് അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന. അമ്മയിലെ മുൻ ഭരണസമിതിയുടെ വീഴ്ചകളും സ്ത്രീപക്ഷ നിലപാടുകളിലെ ഇരട്ടത്താപ്പും മറച്ചുവച്ചാണ് പാർവതി സംസാരിക്കുന്നതെന്ന് ഉഷ ഹസീന ആരോപിച്ചു. അമ്മയിലെ മുൻ ഭരണസമിതിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ, മെമ്മറി കാർഡ് വിവാദം, ആഭ്യന്തര പരാതികളിലെ ഒത്തുതീർപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ പാർവതിക്ക് വ്യക്തമായ മറുപടിയില്ലെന്നും ഉഷ പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉഷ ഹസീന തുറന്നടിച്ചത്. 25 വർഷത്തോളം തിരഞ്ഞെടുപ്പില്ലാതെ ഭരണസമിതിയിൽ പ്രവർത്തിച്ചവരിൽ ചിലർ തന്നെ വിവിധ ഘട്ടങ്ങളിൽ അമ്മയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നുവെന്നും ഉഷ ചൂണ്ടിക്കാട്ടി. കുക്കു പരമേശ്വരൻ, ശ്വേത മേനോൻ, ജോയ് മാത്യു, ടിനി ടോം, സരയു, അൻസിബ തുടങ്ങിയവരുടെ പേരുകളും അവർ പരാമർശിച്ചു. മുൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അൻസിബ ഉൾപ്പെടെയുള്ള ഭാരവാഹികളുടെ പരാതികളിലും കാര്യമായ പരിഹാരം ഉണ്ടായില്ലെന്നാണ് ഉഷയുടെ ആരോപണം.
ശ്വേത മേനോന് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അൻസിബ ഇപ്പോഴും പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുകയാണെന്നും അവർ പറഞ്ഞു. മമ്മൂട്ടിയുടെ സിനിമകളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചവർ ഗീതു മോഹൻദാസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഉഷ ആരോപിച്ചു. അമ്മയുമായി വൈകാരികമായി ബന്ധമുള്ള അംഗങ്ങൾ സംഘടനയ്ക്കുള്ളിൽ നിന്ന് പ്രശ്നങ്ങൾ നേരിടുമ്പോൾ, സംഘടനയിൽ നിന്ന് പുറത്തുപോയ ശേഷം വിമർശനം ഉന്നയിക്കുന്നതിൽ കാര്യമില്ലെന്നും ഉഷ വ്യക്തമാക്കി.
അമ്മയുടെ മുൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പാർവതി അടക്കമുള്ളവർ കൂടുതൽ വ്യക്തമായ മറുപടി നൽകണമെന്നും ഉഷ ആവശ്യപ്പെട്ടു. പാർവതി തന്നെ മുൻകാല ചിന്തകളും തീരുമാനങ്ങളും ശരിയായിരുന്നില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അതിനാൽ ഇപ്പോഴത്തെ വിമർശനങ്ങളോട് യോജിക്കാനാകില്ലെന്നും
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ