സര്‍ക്കാരിന് എതിരായ പ്രക്ഷോഭ നടപടികള്‍ വീണ്ടും തുടങ്ങണമെന്ന് യു.ഡി.എഫ് ക്യാമ്പില്‍ മുറവിളി; പി.എസ്.സി നിയമന - പ്രളയഫണ്ട് വിവാദങ്ങള്‍ ഉയര്‍ത്തും; ഈ മാസം 26-ന് യോഗം

സര്‍ക്കാരിനെതിരായ പ്രക്ഷോഭ നടപടികള്‍ വീണ്ടും തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യുഡിഎഫ് ഉന്നതതല യോഗം ചേരും. ഈ മാസം 26ജ-നാണ് യോഗം. പ്രളയത്തെ തുടര്‍ന്ന് ഈ മാസം നടത്താനിരുന്ന പ്രക്ഷോഭങ്ങള്‍ പ്രതിപക്ഷം മാറ്റി വെച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ വാര്‍ഷികമായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ ദുരിതബാധിതരിലേക്കെത്തിയില്ല തുടങ്ങിയ വിഷയങ്ങളുയര്‍ത്തി പ്രക്ഷോഭ പരമ്പര തന്നെ നടത്താനാണ് യുഡിഎഫ് നീക്കം.

സാലറി ചലഞ്ചിലൂടെ ലഭിച്ച തുക കെ.എസ്.ഇ.ബി വക മാറ്റിയെന്ന കെഎസ്ഇബിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല ശ്രീറാം വിഷയത്തിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാകില്ല.

സര്‍വ്വകലാശാല ഉത്തരക്കടലാസ് – പി.എസ്.സി നിയമനവിവാദങ്ങളും ചര്‍ച്ചയാക്കും. ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഇടക്കാല തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടാണ് യുഡിഎഫിന്റെ നീക്കം.