ഒറ്റക്കൈ കൊണ്ട് പുഷ്അപ്പ്, വിദ്യാർത്ഥികൾക്ക് ഒപ്പം ഡാൻസ്; തമിഴ്നാട്ടിലും രാഹുൽ ഷോ, വീഡിയോ

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തമിഴ്നാട് പര്യടനത്തിലും വിദ്യാർത്ഥികളെ കൈയിലെടുത്ത് രാഹുൽ ഷോ.

കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളിൽ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെൻറ് ജോസഫ്‌സ് മെട്രിക്കുലേഷൻ ഹയൽ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധി നൃത്തം ചെയ്തത്.

സ്കൂളിലെ വിദ്യാർത്ഥിയുടെ പുഷ്അപ്പ് ചലഞ്ചിലും രാഹുൽ പങ്കാളിയായി. ഒരു മിനിറ്റിൽ താഴെ 15 പുഷ്അപ്പ് എന്നതായിരുന്നു ചലഞ്ച്. അനായാസം പുഷ്അപ്പ് പൂർത്തിയാക്കിയ രാഹുൽ ഒറ്റക്കൈ കൊണ്ട് പുഷ്അപ്പ് കൂടി എടുത്താണ് അവസാനിപ്പിച്ചത്.

കേരളത്തിലെത്തിയപ്പോൾ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയതും കടലിൽ ചാടിയതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.