രാജ്യത്തിന് വേണ്ടത് ഏകീകൃത ഭാഷ; ഹിന്ദിക്ക് പിന്തുണയുമായി അമിത് ഷാ

Advertisement

രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഹിന്ദി ഭാഷയുടെ കഴിവിനെ പുകഴ്ത്തി കേന്ദ്രമന്ത്രി അമിത് ഷാ. ലോകത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയുന്ന ഭാഷയാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞു.  ഹിന്ദിയെ പ്രാഥമിക ഭാഷയാക്കണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യ വിവിധ ഭാഷകളുള്ള രാജ്യമാണ്, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം കുറിച്ചു

മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഹിന്ദി ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി മറ്റൊരു ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു.

‘ഇന്ന്, ഹിന്ദി ദിനത്തോട് അനുബന്ധിച്ച്, രാജ്യത്തെ എല്ലാ പൗരന്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നമ്മുടെ മാതൃഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്നും ബാപ്പുവിന്റെയും ഇരുമ്പ് മനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഹിന്ദിയെ ഒരു ഭാഷയായി ഉപയോഗിക്കണമെന്നും. ഹിന്ദി ദിനാശംസകള്‍, അമിത് ഷാ’ അമിത് ഷാ ട്വീറ്റ് ചെയ്തു.