Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:00 PM IST
Celebrity Talk

‘നമ്മളെ ഇഷ്ട്‌മില്ലാത്ത ഒരുപാട് പേരുണ്ടാവും, മോശം നടക്കണമെന്ന് വിചാരിക്കുന്ന ഒത്തിരി പേരുമുണ്ട്’; വിവാഹശേഷം ആദ്യമായി പ്രതികരിച്ച് അനുമോൾ

SHARE

വിവാഹം എപ്പോഴാണെന്ന് ആരാധകർ പലപ്പോഴും ചോദിച്ചിരുന്നെങ്കിലും, അതിന് കൃത്യമായൊരു മറുപടി നൽകാതെ അനുമോൾ തന്റെ വലിയ വിശേഷം മനസിൽ സൂക്ഷിക്കുകയായിരുന്നു. ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ആ സർപ്രൈസ് പുറത്തുവന്നു. റിയാലിറ്റി ഷോകളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ നടൻ ഭുവനേഷാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹച്ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് താരം ഭർത്താവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അനുമോൾ ആദ്യമായി ഭുവനേഷിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. വിവാഹം നേരത്തെ പ്രഖ്യാപിക്കാതിരുന്നതിന്റെ കാരണവും താരം തുറന്നുപറഞ്ഞു. ഏറെ സന്തോഷമുള്ള കാര്യം മുൻകൂട്ടി എല്ലാവരോടും പറഞ്ഞ് കൊട്ടിഘോഷിക്കുമ്പോൾ ചിലപ്പോൾ അനാവശ്യമായ നെഗറ്റിവിറ്റിയും തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു അനുമോളുടെ വിശദീകരണം. തന്നെ ഇഷ്ടപ്പെടുന്നവരും നല്ലത് ആഗ്രഹിക്കുന്നവരും ഒരുപാടുണ്ടെങ്കിലും, മോശം സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ടെന്നും അതുകൊണ്ടാണ് അവസാന നിമിഷം വരെ വിവാഹവിവരം രഹസ്യമാക്കിയതെന്നും താരം പറഞ്ഞു.

അറേഞ്ച്ഡ് മാര്യേജാണോ ലവ് മാര്യേജാണോ, എങ്ങനെയാണ് ഇരുവരും പരിചയപ്പെട്ടത്, തമിഴും മലയാളവും തമ്മിലുള്ള ബന്ധം എങ്ങനെ തുടങ്ങിയതെല്ലാം പിന്നീട് വിശദമായി പറയാമെന്നും അനുമോൾ വ്യക്തമാക്കി. ‘ഒടുവിൽ ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങളുടെ വിവാഹവാർത്ത പുറത്തുപറഞ്ഞിരിക്കുകയാണ്. ഇത്രയും മതി,’ എന്നായിരുന്നു ഭുവനേഷിന്റെ രസകരമായ പ്രതികരണം. ഇരുവരും തങ്ങൾ ഏറെ സന്തോഷത്തിലാണെന്നും ആരാധകരുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും വേണമെന്നും അനുമോൾ പറഞ്ഞു.

വിവാഹത്തിന് പിന്നാലെ കൂടുതൽ വിശേഷങ്ങളുമായി എത്താനുള്ള ഒരുക്കത്തിലാണ് താരം. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനൊപ്പം കേരളീയ രീതിയിലുള്ള മറ്റൊരു വിവാഹച്ചടങ്ങും ഉണ്ടാകുമെന്നും അനുമോൾ അറിയിച്ചു. ചുവന്ന സാരിയിലുള്ള പുതിയ മേക്കോവറിലും ഭുവനേഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഉടൻ പങ്കുവെക്കുമെന്നും താരം പറഞ്ഞു. അപ്രതീക്ഷിതമായി എത്തിയ വിവാഹവാർത്ത ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അനുമോൾ പറഞ്ഞത്

ഒടുവിൽ എന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ് നമ്മുടെ കുറച്ച് ഫോട്ടോഷൂട്ടും കാര്യങ്ങളുമൊക്കെ ആയിട്ട് ഇവിടെ ഹോട്ടലിൽ നിൽക്കുകയാണ്. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ പരിചയപ്പെടുത്തിയില്ല. ഇത് ഭുവനേഷ്. മുന്നോട്ട് പോകുന്തോറും കൂടുതൽ വിശേഷങ്ങളൊക്കെ പറയാം. എന്താണ്, എങ്ങനെയാണ്, അറേഞ്ച്ഡ് ആണോ, ലവ് മാര്യേജ് ആണോ എന്ന് കുറെ ചോദ്യങ്ങൾ ഒക്കെ ആയിരിക്കും. ഇതെന്താ, എങ്ങനെ കണ്ടുമുട്ടി, എങ്ങനെയാ തമിഴ് മലയാളം എന്നൊക്കെ. അതൊക്കെ വഴിയെ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പി. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും വേണം. പിന്നെ വേറെന്താ, ഭുവനേഷിന് എന്താ പറയാനുള്ളത്?” അനുമോൾ പറയുന്നു. “ഒടുവിൽ ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങളുടെ വിവാഹ വാർത്ത പുറത്തു പറഞ്ഞിരിക്കുകയാണ്. ഇത്രയും മതി’, എന്നാണ് ഭുവനേഷ് പറഞ്ഞത്. “പുള്ളി കുറച്ചേ സംസാരിക്കുള്ളൂ, ഇനി നമ്മുടെ കുറെ ഫോട്ടോസും വിഡിയോസുമൊക്കെ വരുന്നുണ്ട്. ഞാൻ മുന്നേ കുറച്ച് വിഡിയോയൊക്കെ ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അതൊക്കെ യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യും. നിങ്ങൾ എല്ലാവരും കാണണം. പിന്നെ വേറെന്താ, വേറൊന്നുമില്ല, ഞങ്ങൾ ഇന്നലെ ഉറങ്ങിയിട്ടില്ലായിരുന്നു. ഇന്നും ഉറങ്ങിയിട്ടില്ല. കാരണം 12 മണിക്ക് റെഡിയാവാൻ കയറിയതാണ്, ഒരു നാലു മണിക്കാണ് ക്ഷേത്രത്തിൽ എത്തിയത്. ഇനി ഇപ്പോൾ ഡെസ്‌റ്റിനേഷൻ വെഡ്‌ഡിങ് ഉണ്ട്, അപ്പൊ അതിന്റെ വിഡിയോയും കാര്യങ്ങളുമൊക്കെ കാണിച്ചു തരാം. അപ്പൊ ഇവിടുന്ന് നേരെ ഇനി മേക്കപ്പൊക്കെ ചെയ്‌ത്‌ ഒരു കേരള വെഡ്‌ഡിങ്… റെഡ് സാരിയൊക്കെ ഉടുത്ത്… വേറൊരു പുതിയ മേക്കോവറിൽ വരാൻ പോവുകയാണ്. ഒപ്പം ഭുവനേഷുമുണ്ട്. പുള്ളിയും കുർത്ത പോലത്തെ ജുബ്ബയും മുണ്ടുമൊക്കെ വെറൈറ്റിയാട്ടായിരിക്കും. അപ്പൊ അതൊക്കെ കാണാനായിട്ട് എല്ലാവരും റെഡിയായിട്ടിരിക്കുക. വീണ്ടും പറയാനുള്ളത് എന്ന് പറഞ്ഞാൽ, ഇപ്പോൾ കല്യാണം നേരത്തെ പറയാത്തത് എന്താണെന്നൊക്കെ ഒരുപാട് പേര് ചിന്തിക്കും. പറയാത്തത് എന്ന് വച്ചാൽ ഇത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ, അപ്പൊ അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാൽ ചിലപ്പോൾ അറിയില്ല… നമ്മളെ ഇഷ്ട്‌ടമില്ലാത്ത, എന്നെ ഇഷ്‌ടമില്ലാത്ത ഒരുപാട് പേരുണ്ടാവും. അപ്പൊ അതൊക്കെ ഇപ്പോൾ തന്നെ ഓരോന്നും എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ആദ്യമേ എല്ലാവരോടും പറയാണ്ട് അവസാനം പുറത്തു പറയാൻ വിചാരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്, എന്റെ നല്ലതിനു വേണ്ടിയിട്ട്… നല്ലത് ആഗ്രഹിക്കുന്ന ഒത്തിരി പേരുണ്ട്, മോശം വിചാരിക്കുന്ന ആൾക്കാരും മോശം നടക്കണമെന്ന് വിചാരിക്കുന്ന ഒത്തിരി പേരുമുണ്ട്. അപ്പൊ അതുകൊണ്ടാണ് കേട്ടോ.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →