ജിയോയുടെ സൗജന്യ ഓഫറുകള്‍ തുടരാമെന്ന് ടെലികോം ട്രൈബ്യൂണല്‍

ജിയോയുടെ സൗജന്യ ഓഫറുകള്‍ തുടരാമെന്ന് ടെലികോം ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ജിയോ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൗജന്യ ഓഫറുകള്‍ തുടരാന്‍ ട്രായ് അനുമതി നല്‍കിയിരുന്നു. ഇൗ അനുമതിക്ക് സാധുത നല്‍കുകയാണ് ടെലികോം ട്രൈബ്യൂണല്‍ ചെയ്തത്.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അധികാരം ട്രായക്കാണ്. എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കുന്നതിനുള്ള അപേക്ഷ പ്രവര്‍ത്തനം തുടങ്ങന്നതിന് മുമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കും. നിലവില്‍, താരിഫ് മുഴുവന്‍ തീരുമാനിക്കാനുള്ള അധികാരം ഓപ്പറേറ്റര്‍മാര്‍ക്കുണ്ട്. പക്ഷേ താരിഫ് ഏഴ് പ്രവര്‍ത്തി ദിവസം മുമ്പ് ട്രായുടെ അനുമതിക്ക് സമര്‍പ്പിക്കണം.

എയര്‍ടെല്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ട്രായുടെ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത്.