ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് ചാറ്റ് ജിപിടി നിശ്ചലമായി. അന്താരാഷ്ട്ര തലത്തില്‍ പ്രചാരത്തിലുള്ള എഐ ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. ഇതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശങ്കയിലായി. പലര്‍ക്കും സേവനം പൂര്‍ണമായും നഷ്ടമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read more
ബാഡ്ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യുആര്‍എല്ലില്‍ കയറുമ്പോള്‍ നിലവില്‍ ലഭിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എഐയോ തയ്യാറായിട്ടില്ല. ആപ്പിന്റെ ചാറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ മുടങ്ങിയിട്ടുണ്ട്. ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ സാധിക്കുന്നില്ല.