ഭാഗ്യം കൊണ്ട് മാത്രം ഒരാൾ ലോക ചാമ്പ്യനാകില്ലെന്ന് ഡിംഗ് ലിറൻ ഒരിക്കൽ കൂടി തെളിയിച്ചു. ഞായറാഴ്ച 11-ാം ഗെയിം തോൽവിക്ക് കീഴടങ്ങിയതിന് ശേഷം നിലവിലെ ചാമ്പ്യൻ യുവ ഇന്ത്യൻ ചലഞ്ചർ ഡി ഗുകേഷിനെതിരെ ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ 12-ാം മത്സരത്തിൽ വിജയത്തോടെ തിരിച്ചുവന്നു. 39 നീക്കങ്ങൾക്കൊടുവിൽ ഡിംഗിന്റെ ത്രസിപ്പിക്കുന്ന ജയം 14 ഗെയിമുകളുടെ മത്സരം 6-6ന് സമനിലയിലാക്കി. ഒരു മാച്ച് പോയിൻ്റ് നഷ്ടപ്പെടുത്തുകയും ടൈ ബ്രേക്കർ കളിക്കുകയും ചെയ്ത ഒരു ടെന്നീസ് കളിക്കാരനെപ്പോലെയാണ് ഈ സാഹചര്യമെന്ന് ഗുകേഷിന് ഒരുപക്ഷെ തോന്നിയേക്കാം.
ഞായറാഴ്ച, ആദ്യമായി മത്സരത്തിൽ ലീഡ് നേടിയ ശേഷം, 18-ാമത് ലോക ചാമ്പ്യനാകാൻ ഗുകേഷിന് സാധ്യതകൾ തുറക്കെപ്പട്ടു. എന്നാൽ ഇന്ന്, നാല് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ഡിംഗ് സ്കോർഷീറ്റിൽ ഒപ്പിടുമ്പോൾ ഗുകേഷ് ബോർഡിൽ തല കുനിച്ചു ഇരിക്കുകയാണ്. നവംബർ 25-ന് തുടങ്ങിയ ഓപ്പണിംഗ് ഗെയിം മുതൽ ഡിംഗ് വളരെ പ്രായോഗികമായിരുന്നു. പലപ്പോഴും ഒരു റിസ്കി മൂവ് എടുക്കാൻ ഡിംഗ് വിമുഖത കാണിച്ചു. എന്നാൽ 11-ാം മത്സരത്തിലെ പിഴവും അപ്രതീക്ഷിത തോൽവിയും ഇന്ന് കളിക്കാനിറങ്ങിയപ്പോൾ ആക്രമണോത്സുകനാകുകയല്ലാതെ ഡിംഗിന് മുന്നിൽ മറ്റ് മാർഗങ്ങളിലായിരുന്നു.
ഒരു സമനില മാത്രം ആവശ്യമുണ്ടായിരുന്ന ഗുകേഷ് നിഷ്ക്രിയമായ ചെസ് കളിച്ചപ്പോൾ ഡിംഗ് കമ്പ്യൂട്ടർ പോലെ കൃത്യതയോടെ നീങ്ങി. ഗുകേഷ് സംശയാസ്പദമായ രണ്ട് ബിഷപ്പ് നീക്കങ്ങളെങ്കിലും നടത്തി. അതിൽ രണ്ടാമത്തേതിൽ ഡിംഗിന്റെ ബിഷപ്പിനെ ആക്രമിച്ചത് ഒരു മോശം നീക്കമായി മാറി. കമ്പ്യൂട്ടർ മൂല്യനിർണ്ണയ ബാർ ഉടൻ തന്നെ ഡിംഗ് വിജയിക്കുമെന്ന് പ്രവചിച്ചു. പക്ഷേ ഗുകേഷ് പൊരുതി. “ഞാൻ എൻ്റെ എതിരാളിയുടെ മേൽ സമ്മർദ്ദം ചെലുത്തി, കഴിഞ്ഞ ഗെയിമിലെ പോലെ വഴുതിവീണില്ല.” ഡിംഗ് ഗെയിമിന് ശേഷം പറഞ്ഞു.
കളിക്കാർ ചൊവ്വാഴ്ച വിശ്രമിക്കുകയും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി മടങ്ങുകയും ചെയ്യും. നിർണായകമായ 7.5 പോയിൻ്റ് മാർക്കിലെത്താൻ ഏതെങ്കിലും കളിക്കാർ പരാജയപ്പെട്ടാൽ, അടുത്ത ലോക ചാമ്പ്യനെ തീരുമാനിക്കാൻ ടൈ ബ്രേക്കറുകളുടെ ഒരു പരമ്പര കളിക്കും.
ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൻ്റെ 12-ാം ഗെയിമിൽ ഡിംഗ് ലിറണിനെതിരായ മത്സരത്തിൽ യുവ ഇന്ത്യൻ ചലഞ്ചർ ഡി ഗുകേഷിന് എന്താണ് തെറ്റ് സംഭവിച്ചതെന്ന് മാഗ്നസ് കാൾസൺ വിശദീകരിക്കുന്നു. മത്സരത്തിൽ നിർണ്ണായക ലീഡ് നേടിയതിന് ശേഷം ഒരു ദിവസത്തിന് ശേഷമാണ് ഗുകേഷ് ഡിംഗിനെ മത്സരത്തിലേക്ക് തിരികെ വരാൻ അനുവദിച്ചത്. വിശ്വനാഥൻ ആനന്ദിനെതിരായ 2014ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൻ്റെ 3-ാം ഗെയിമിന് മുമ്പ് തനിക്ക് സംഭവിച്ച അതേ കാര്യമാണ് ഗുകേഷിനും സംഭവിച്ചതെന്ന് ലോക ഒന്നാം നമ്പർ താരം കാൾസെൻ കരുതുന്നു.
2013 എഡിഷനിൽ ആനന്ദിനെ 6.5-3.5 എന്ന സ്‌കോറിന് തകർത്ത കാൾസൺ, കിരീടപ്പോരാട്ടത്തിനായി വെറ്ററൻ ഇന്ത്യക്കാരനെ വീണ്ടും കണ്ടുമുട്ടി. രണ്ടാം ഗെയിം വിജയിച്ച് കാൾസൺ നേരത്തെ ലീഡ് നേടിയെങ്കിലും അടുത്ത ഗെയിമിൽ മാരകമായ പിഴവ് വരുത്തി. “ഇത് 2014-ൽ ആനന്ദിനെതിരായ എൻ്റെ മത്സരത്തെ ഓർമ്മിപ്പിക്കുന്നു.” അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയുമായുടെ ആപ്പായ ‘ടേക്ക് ടേക്ക് ടേക്ക്’-നെക്കുറിച്ചുള്ള തൻ്റെ പോസ്റ്റ്-ഗെയിം വിശകലനത്തിനിടെ കാൾസൺ തൻ്റെ ചിന്തകൾ പങ്കുവെച്ചു.
Read more
“അത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു. ഞാൻ അതിൽ വിജയിച്ചു. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ, ഞാൻ അവനിൽ ചെലുത്തിയ സമർദ്ദത്തെക്കാൾ കൂടുതൽ സമ്മർദ്ദം അവൻ എന്നിൽ ചെലുത്തുകയായിരുന്നു. അതിനാൽ ഗുകേഷിന് അവൻ്റെ എല്ലാ മാനസിക ശക്തിയും അങ്ങനെ തന്നെയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിയും.” കാൾസൺ പറഞ്ഞു.