കളി നിര്‍ത്തേണ്ടി വന്നാലും വേണ്ടില്ല വാക്‌സിന്‍ നിയന്ത്രണത്തിന് അടിപ്പെടില്ല ; സ്വന്തം അവകാശം കിരീടനേട്ടത്തേക്കാളും വലുത്

കളി നിര്‍ത്തേണ്ടി വന്നാലും പ്രധാന ടൂണമെന്റുകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നാലും വാ്ക്‌സിനേഷന്‍ കാര്യത്തില്‍ സ്വന്തം അവകാശമാണ് വലുതെന്ന് ടെന്നീസ് ഇതിഹാസതാരം നോവാ് ജോക്കോവിച്ച്. നിര്‍ബ്ബന്ധിത വാക്‌സിന്‍ നിയന്ത്രണങ്ങള്‍ കാരണം ഭാവിയില്‍ പ്രധാന ടൂര്‍ണമെന്റ് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ആ സാഹചര്യം സ്വീകരിക്കുമെന്നും താരം പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ജോക്കോവിച്ചിന് നഷ്ടമായിരുന്നു.

താന്‍ ഒരിക്കലും വാക്‌സിനേഷന് എതിരല്ല. എന്നാല്‍ സ്വന്തം ശരീരത്ത് എന്ത് കുത്തിക്കയറ്റണമെന്ന് തീരുമാനിക്കാനുള്ള ഓരോരുത്തരുടേയും സ്വാതന്ത്ര്യം അതിനേക്കാളും വലുതാണെന്ന് താരം പറഞ്ഞു. നിര്‍ബ്ബന്ധിത വാക്‌സിനേഷന് പകരമായി പ്രധാന ടൂര്‍ണമെന്റാണ് വിലയായി നല്‍കേണ്ടി വരുന്നതെങ്കില്‍ അത് നല്‍കാന്‍ തയ്യാറാകും. സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ലോകത്തെ ഏതൊരു കിരീടനേട്ടത്തേക്കാള്‍ വലുതാണെന്ന് താന്‍ വിശ്വസിക്കുന്നതായും താരം പറഞ്ഞു.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ ജനുവരി അഞ്ചിന് മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കിയിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയില്ലെന്നായിരുന്നു ആരോപണം. തുടര്‍ന്ന്, അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി. കോവിഡിനെതിരായ വാക്‌സിന്‍ സ്വീകരിക്കാതെയാണ് ജോക്കോ ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ ഭരണകൂടം മറ്റ് നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി താരത്തെ പുറത്താക്കുകയായിരുന്നു. യില്‍ മോചിതനായ താരം പരിശീലനം തുടങ്ങിയിട്ടുണ്ട്.