യു.എസ് ഓപ്പണ്‍; കന്നി കിരീടം സ്വന്തമാക്കി ഡൊമിനിക് തീം

Advertisement

യുഎസ് ഓപ്പണ്‍ കിരീട പോരാട്ടത്തിലൂടെ കന്നി ഗ്രാന്‍ഡ് സ്ളാം  സ്വന്തമാക്കി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് 27-കാരന്‍ കിരീടം ചൂടിയത്. അഞ്ച് സെറ്റ് മത്സരത്തിലെ ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ടെങ്കിലും പിന്നീട് തകര്‍പ്പന്‍ പ്രകടനത്തിലൂടെ തീം മത്സരം തിരിച്ചു പിടിക്കുകയായിരുന്നു. സ്‌കോര്‍: 2-6, 4-6, 6-4, 6-3, 7-6.

പുരുഷ വിഭാഗം ഗ്രാന്‍ഡ് സ്‌ലാമുകളില്‍ ആറു വര്‍ഷത്തിനു ശേഷമാണ് ഒരു പുതുമുഖം കിരീടം സ്വന്തമാക്കുന്നത്. റോജര്‍ ഫെഡററും റാഫേല്‍ നദാലും പിന്‍മാറുകയും നൊവാക് ദ്യോകോവിചിനെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് അയോഗ്യനാക്കുകയും ചെയ്തതോടെയാണ് പുതിയൊരു ജേതാവിന് വഴിതെളിഞ്ഞത്.

Live updates: US Open men's tennis final - Dominic Thiem v Alexander Zverev - NZ Herald

71 വര്‍ഷത്തിന് ശേഷം ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷം തിരിച്ചുവന്ന് യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടവും ഡൊമിനിക് തീം സ്വന്തം പേരിലാക്കി.

Alexander Zverev to face Dominic Thiem in US Open final - ABC News

27-കാരനായ തീം നേരത്തേ നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളിലും തീം നഡാലിനോട് തോല്‍ക്കുകയായിരുന്നു. 23-കാരനായ സ്വരേവിന്റെ കരിയറിലെ ആദ്യത്തെ പ്രധാന ഫൈനലായിരുന്നു ഇത്.