ടോക്കിയോ ഒളിമ്പിക്‌സ്: രണ്ടാം ജയത്തോടെ സിന്ധു പ്രീക്വാര്‍ട്ടറില്‍

ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പി.വി. സിന്ധു രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ നാന്‍ യി ചെയൂങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-9, 21-16.

ചെയൂങ് മത്സരത്തില്‍ ഇന്ത്യന്‍ താരത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. ആദ്യ സെറ്റ് അനായാസം നേടിയ സിന്ധു രണ്ടാം സെറ്റിലാണ് ചെറുതായെങ്കിലും പരീക്ഷണം നേരിട്ടത്. മത്സരം 35 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്.

P V Sindhu makes winning start at Tokyo Olympics

വിജയത്തോടെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ജെ യിലാണ് സിന്ധു മത്സരിച്ചത്. 2016-ല്‍ റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് സിന്ധു.