'അവള്‍ പറഞ്ഞ വാക്കുകള്‍ എന്റെ കണ്ണ് നിറച്ചു'; സിന്ധുവിനെ കുറിച്ച് തായ് സു

ടോക്കിയോ ഒളിമ്പിക്‌സില്‍ ഫൈനലില്‍ തോറ്റ തന്നോട് പി.വി സിന്ധു പറഞ്ഞ വാക്കുകള്‍ കണ്ണ് നിറച്ചെന്ന് ചൈനയുടെ തായ് സു യിംഗ്. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ലോക ഒന്നാം നമ്പര്‍ താരമായ തായ് സു യിംഗിന് സ്വര്‍ണം നേടാനായിരുന്നില്ല.

“മത്സരം കഴിഞ്ഞപ്പോള്‍, എന്റെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തയായിരുന്നു. പിന്നീട് സിന്ധു എന്റെയടുത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖത്ത് പിടിച്ച് അവള്‍ പറഞ്ഞു: എനിക്കറിയാം നീ അസ്വസ്ഥയാണെന്ന്, നീ നന്നായി കളിച്ചു, പക്ഷെ ഇന്ന് നിന്റെ ദിവസമല്ല. പിന്നീടവള്‍ എന്റെ കൈ പിടിച്ചു, എന്നിട്ടുപറഞ്ഞു, അവള്‍ക്ക് എല്ലാം അറിയാമെന്ന്. ആ സത്യസന്ധമായ വാക്കുകള്‍ എന്റെ കണ്ണ് നിറച്ചു” തായ് സു യിംഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിന്ധുവിനൊപ്പമുള്ള ചിത്രവും തായ് സു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഫൈനലില്‍ ചൈനയുടെതന്നെ ചെന്‍ യൂ ഫേയോടാണ് തായ് സു തോറ്റത്. സെമിയില്‍ തോറ്റെങ്കിലും സിന്ധു വെങ്കല മെഡല്‍ സ്വന്തമാക്കി.

Latest Stories

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍