സിന്ധുവിന് കടുത്ത വെല്ലുവിളി; അടുത്ത എതിരാളി ചില്ലറക്കാരിയല്ല

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയുടെ അമരത്താണ് ബാഡ്മിന്റണിലെ സൂപ്പര്‍ താരം പി. വി. സിന്ധു. റിയോയിലെ വെള്ളി നേട്ടത്തെ ഇക്കുറി സ്വര്‍ണത്തിളക്കത്തിലേക്ക് ഉയര്‍ത്തുകയാണ് സിന്ധുവിന്റെ ലക്ഷ്യം. മികച്ച ഫോമിലുള്ള സിന്ധുവിന് അതിന് സാധിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. ക്വാര്‍ട്ടറില്‍ കടന്ന സിന്ധു മെഡലിലേക്കുള്ള യാത്രയില്‍ ഒരു ചുവടുകൂടി വച്ചുകഴിഞ്ഞു. എന്നാല്‍ അവസാന എട്ടിലെ സിന്ധുവിന്റെ പോരാട്ടം അല്‍പ്പം കടുക്കും.

ക്വാര്‍ട്ടറില്‍ ആതിഥേയ താരം അകാന യമാഗൂച്ചിയെയാണ് സിന്ധുവിന് എതിരാളിയായി ലഭിച്ചിരിക്കുന്നത്. നാലാം സീഡായ യമാഗൂച്ചി സ്വന്തം നാട്ടിലെ കോര്‍ട്ടില്‍ നാളെ നടക്കുന്ന മുഖാമുഖത്തില്‍ സിന്ധുവിനെതിരെ വീറോടെ പൊരുതുമെന്നില്‍ സംശയമില്ല.

Tokyo 2020: PV Sindhu beats Mia Blichfeldt in straight games to enter  quarters | Olympics News,The Indian Express

ഇതുവരെ പതിനെട്ട് തവണയാണ് സിന്ധുവും യമാഗൂച്ചിയും നേര്‍ക്കുനേര്‍ നിന്നത്. അതില്‍ പതിനൊന്നിലും ജയം സിന്ധുവിനായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സിന്ധുവിനെ തോല്‍പ്പിച്ച ചരിത്രമുണ്ട് യമാഗൂച്ചിക്ക്. ഹാട്രിക്ക് തോല്‍വിക്കുശേഷം ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലാണ് സിന്ധു യമാഗൂച്ചിയോട് പകരംവീട്ടിയത്. ഇരു താരങ്ങളും തമ്മില്‍ നടന്ന അവസാന മത്സരവും മാര്‍ച്ചിലെ ഈ മുഖാമുഖം തന്നെ.

Japan Open Badminton: Akane Yamaguchi Defeats India's PV Sindhu In Straight  Sets To Book Semifinal Berth

എതിരാളിയുടെ അടിതെറ്റിക്കുന്ന പ്രത്യാക്രമണം നടത്തുന്ന യമാഗൂച്ചി സ്മാഷുകളെ നിര്‍വീര്യമാക്കുന്നതിലും പ്രതിരോധത്തിലും മികവു കാട്ടുന്ന താരമാണ്. ചാട്ടുളിപോലുള്ള ക്രോസ്‌കോര്‍ട്ട് സ്മാഷുകളിലൂടെ യമാഗൂച്ചിയെ നിര്‍വീര്യമാക്കാനാവും സിന്ധു ശ്രമിക്കുക. സിന്ധുവിന്റെ പ്രതിരോധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പദചലനങ്ങളിലെ വേഗത ഷോട്ടുകളില്‍ വൈവിധ്യം വര്‍ദ്ധിപ്പിക്കാനും സിന്ധുവിനെ സഹായിക്കുന്നു. ലൈന്‍ ജഡ്ജുമെന്റുകളിലെ പിഴവുകള്‍ ഒഴിവാക്കുകയും നെറ്റിനു മുന്നിലെ കളിയില്‍ ആത്മവിശ്വാസം കാട്ടുകയും ചെയ്താല്‍ സിന്ധുവിന് ജയം സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു.