ഇന്ത്യക്ക് ഇത് വെറുമൊരു വിജയമല്ല , ചരിത്രത്തിലെ ഒരു പൊൻതൂവൽ

ലോകം 1900 കാലഘട്ടത്തിൽ കണ്ട ഏറ്റവും മികച്ച ബാഡ്മിന്റൺ താരമായിരുന്നു സർ ജോർജ് അലൻ തോമസ്. താരത്തിന്റെ പേരിൽ വര്ഷങ്ങളായി നടന്നുവരുന്ന ചാംപ്യൻഷിപ്പാണ് തോമസ് കപ്പ്. ഇന്ത്യക്ക് വലിയ നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാത്ത ടൂർണമെന്റിൽ നമ്മൾ ഇതാ ചാമ്പ്യന്മാർ ആയിരിക്കുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്തോനേഷ്യയെ 3-0 എന്ന സ്കോറിന് കീഴടക്കിയാൻ ഇന്ത്യ ചരിത്രം കുറിച്ചത്.

ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. എങ്കിലും ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യൻഷിപ് നേടിയ ടീമുകളിൽ ഒന്നായ ഇന്തോനേഷ്യയെ കീഴടക്കുക പ്രയാസകരമായ കാര്യം തന്നെ ആയിരുന്നു. ആ വെല്ലുവിളി ഇന്ത്യ മറികടക്കുക ആയിരുന്നു.

ക്ഷ്യ സെന്‍, ശ്രീകാന്ത് കിഡംബി എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി ഡബിള്‍സിലും വിജയം കുറിച്ചാണ് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം നൽകിയത്. ആദ്യമിറങ്ങിയ ലക്ഷ്യ സെന്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ആന്തണി സിനിസുക ഗിന്റിംഗിനെ വീഴ്ത്തിയപ്പോള്‍ ഇന്ത്യൻ ക്യാമ്പ് അത്ഭുതങ്ങള്ഇൽ വിശ്വസിച്ച് തുടങ്ങി. വരും വർഷങ്ങളിൽ ഇന്ത്യൻ ഡബിൾ‍സ്‌ ബാഡ്മിന്റൺ പ്രശസ്തമാക്കാൻ സാധ്യതയുള്ള സായിരാജ് – ചിരാഗ് ഷെട്ടി അട്ടിമറി വിജയമാണ് നേടിയത്. കടുത്ത പോരാട്ടത്തിൽ അഹ്സാന്‍ – സുകാമുൽജോ കൂട്ടുകെട്ടിനെ ഇരുവരും വീഴ്ത്തിയത്.

നിർണായകമായ മൂന്നാം ഗാമിൽ ഇറങ്ങിയ ഇന്ത്യയുടെ വിശ്വസ്തൻ ശ്രീകാന്ത് കിഡംബി ജോനാഥന്‍ ക്രിസ്റ്റിക്ക് എതിരെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഇടക്ക് ഒന്നും വീണുപോയെങ്കിലും ശക്തമായി തിരിച്ചുവന്ന് താരം മത്സരം സ്വന്തമാക്കി.

ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് നേട്ടം എന്ന് നിസംശയം പറയാം.