പി വി സിന്ധു താരകുടുംബങ്ങള്‍ക്ക് ഒപ്പം; ചിത്രങ്ങള്‍ കാണാം

പ്രശസ്ത ബാഡ്മിന്റണ്‍ താരം പി.വി സിന്ധു താരകുടുംബങ്ങള്‍ക്ക ഒപ്പം. തമിഴകത്തെ സൂപ്പര്‍ താരങ്ങളായ സൂര്യയുടെയും അജിത്തിന്റെയും കുടുംബത്തിനു ഒപ്പമുള്ള പി വി സിന്ധുവിന്റെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ചെന്നൈയില്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ മല്‍സരങ്ങളില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു പി.വി സിന്ധു. സൂര്യയും കൂടെ നടിയും ഭാര്യയുമായ ജ്യോതികയും മക്കളും മത്സരം കാണാനായി എത്തിയിരുന്നു.

ഇവര്‍ക്ക് ഒപ്പം പി വി സിന്ധു സെല്‍ഫി എടുത്തു. പിന്നീട് ഇത് സിന്ധു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതോടെ ചിത്രം തരംഗമായി മാറി.

മത്സരത്തിനു ശേഷം തമിഴകത്തിന്റെ വേറൊരു താര കുടുംബമായ അജിത്തിന്റെ കുടുംബത്തെ സിന്ധു സന്ദര്‍ശിച്ചു. ഇവരുടെ കൂടെയും താരം ചിത്രം പകര്‍ത്തി. ഇതും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായി.