ഇന്ത്യന്‍ ഹോക്കിയില്‍ വിരമിക്കല്‍ തുടരുന്നു; ലാക്രയും കളമൊഴിഞ്ഞു

ഇന്ത്യന്‍ ഹോക്കിയിലെ വമ്പന്‍ താരങ്ങളുടെ വിരമിക്കല്‍ തുടരുന്നു. ഡ്രാഗ് ഫ്‌ളിക്കര്‍ രുപീന്ദര്‍ പാല്‍ സിംഗിനു പിന്നാലെ ഡിഫന്‍ഡര്‍ ബീരേന്ദ്ര ലാക്രയും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരുന്നു ഇരുവരും.

ഹോക്കി ഇന്ത്യയാണ് ലാക്രയുടെ വിരമിക്കല്‍ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രതിരോധ നിരയിലെ കരുത്തനായ ഒഡീഷ താരത്തിന് വിരമിക്കലിനുശേഷം സന്തോഷകരമായൊരു ജീവിതം ഹോക്കി ഇന്ത്യ ആശംസിച്ചു. ഒളിംപിക്‌സ് മെഡലിനു പുറമെ 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാ കൂടിയാണ് ലാക്ര.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് രുപിന്ദര്‍ പാല്‍ സിംഗ് വിരമിക്കല്‍ തീരുമാനമെടുത്തത്. ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് നിര്‍ണായക സംഭാവന നല്‍കിയ താരമായിരുന്നു രുപിന്ദര്‍.