അപ്പീല്‍ തള്ളി, ജോക്കോവിച്ചിനെ ഓസ്ട്രേലിയയില്‍ നിന്ന് നാടുകടത്തി

ടെന്നീസ് ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തി. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നല്‍കിയ അപ്പീല്‍ കോടതി തള്ളിയിരുന്നു. ഇതോടെയാണ് താരത്തെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തിയത്.

വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി മെല്‍ബണിലെ ഫെഡറല്‍ കോടതി ശരിവെച്ചു. ഇനി മൂന്നു വര്‍ഷത്തേക്ക താരത്തിന് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനാവില്ല. ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ താരത്തിന് നഷ്ടമായി.

ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ച ജോക്കോവിച്ച് തിങ്കളാഴ്ച ദുബായിലെത്തിയിട്ടുണ്ട്. ഇവിടെ നിന്നും താരം സ്വന്തം നാടായ സെര്‍ബിയയിലേക്ക് തിരിക്കും.

More than 900 ATP Tour wins, but Novak Djokovic admits 'I still feel  nervous' every match

കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ ഈ മാസം അഞ്ചിന് മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കിയിരുന്നു. വാക്സിനേഷനില്‍ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.