ഓസ്‌ട്രേലിയൻ ഓപ്പണിൽ പുതിയ ചരിത്രം; പെൺപോരിൽ ഇഞ്ചോടിഞ്ച് പോരാട്ടം

മെൽബൺ പാർക്കിലെ വിജയം, ഹോ ! അതൊരു ഒന്നൊന്നര വിജയം തന്നെയായിരുന്നു. മെ​ൽ​ബ​ൺ പാ​ർ​ക്കി​ൽ നടന്ന ടെ​ന്നീ​സി​ന്‍റെ ആവേശപ്പോരാട്ടത്തിൽ സി​മോ​ണ ഹാ​ല​പ്പും അ​മേ​രി​ക്ക​യു​ടെ ലോ​റ​ൻ ഡേ​വി​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ർ​ക്ക് പറഞ്ഞറിയിക്കാൻ വാക്കുകൾ തികയുന്നില്ല.

മെൽബണിൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന്‍റെ ച​രി​ത്ര​ത്തി​ലെ ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഹാ​ല​പ്പി​ന്‍റെ കരുത്താർജ്ജിച്ച പോരാട്ടം വിജയത്തിലെത്തിച്ചു. സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത താ​ര​മാ​യി എ​ത്തി​യ ഡേ​വി​സ് മൂ​ന്നു മ​ണി​ക്കൂ​ർ 45 മി​നി​റ്റ് നീണ്ടുനിന്ന നീണ്ട പോരാട്ടത്തിനൊടുവിൽ അടിയറവ് പറഞ്ഞു. സ്കോ​ർ: 4-6, 6-4, 15-13. എന്നിങ്ങനെ പോരാട്ട ജയത്തോടെ ഹാലപ്പ് നാലാം റൗണ്ടിലേക്കു കടന്നു.

ആദ്യ സെറ്റിൽ വിജയം കൈവരിച്ച ഒ​ഹി​യോ​ക്കാ​രി ഡേ​വി​സ് രണ്ടാം സെറ്റിൽ അടിപതറിയതോടെയാണ് മൂന്നാം സെറ്റ് ആവേശം നിറഞ്ഞതായത്. . നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റാ​ണ് ടെ​ന്നീ​സ് പ്രേ​മി​ക​ൾ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത പോ​രാ​ട്ട​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​തെ ഇ​രു​വ​രും പോ​രാ​ടി‍​യ​പ്പോ​ൾ അ​വ​സാ​ന സെ​റ്റ് 142 മി​നി​റ്റു​ക​ൾ നീ​ണ്ടു. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന്‍റെ ച​രി​ത്ര​ത്തി​ലെ ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​ത്തനാണ് ഇതോടെ ആരാധകരും സാക്ഷ്യം വഹിച്ചത്.