തോറ്റെങ്കിലും തലയുയർത്തി ഇന്ത്യൻ ടെന്നീസ് റാണി മടങ്ങി, വിടവാങ്ങൽ പ്രസംഗം കണ്ണീരണിഞ്ഞ്

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ തന്റെ അവസാന ഗ്രാന്‍സ് ലാം വേദിയില്‍ നിന്ന് തല ഉയര്‍ത്തി മടങ്ങി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ് രണ്ടാം സ്ഥാനത്തോടെ ആണ് സാനിയ മിര്‍സ തന്റെ ഗ്രാന്‍സ് ലാം കരിയര്‍ അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത് എന്നതിനാൽ തന്നെ സാനിയക്ക് നിരാശയില്ല.

ബ്രസീല്‍ സഖ്യമായ ലൂസിയ സ്‌റ്റെഫാനി – റാഫേല്‍ മാറ്റോസ് കൂട്ടുകെട്ട് ആണ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ ജോഡിയെ തോല്‍പ്പിച്ച് മിക്‌സഡ് ഡബിള്‍സ് കിരീടം ചൂടിയത്. സ്‌കോര്‍ : 6 – 7 ( 2 – 7 ), 2 – 6. അവസാന ഗ്രാൻഡ്സ്ലാം പോരാട്ടമായതിനാൽ വിജയത്തോടെ അവസാനിപ്പിക്കാൻ ഇറങ്ങിയ സാനിയ തോറ്റെങ്കിലും ഈ 36 ആം വയസിലും ഏറ്റവും മികച്ച വെല്ലുവിളിയാണ് എതിരാളിക്ക് നൽകിയത്.

കരിയറിൽ ഇതൊനൊടകം 6 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഉയർത്തിയ സാനിയ അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പൺ ടൂര്ണമെന്റിലൂടെ നീണ്ട വർഷത്തെ റെനീഷ് കരിയർ അവസാനിപ്പിക്കും. ഈ കാലയളവിൽ സാനിയ നടത്തിയ വീറുറ്റ പോരാട്ടങ്ങളെ ഓർത്ത് ആരാധകർ മത്സരശേഷം വലിയ കൈയടിയോടെയാണ് ഇന്ത്യൻ ടെനീസ് ലോകത്തെ റാണിയെ യായത്രയാക്കിയത്.