അമ്പെയ്ത്തിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ പൊലിഞ്ഞു; ദീപിക ക്വാര്‍ട്ടര്‍ ഫൈനൽ കടന്നില്ല

 

ടോക്കിയോ ഒളിമ്പിക്സിൽ അമ്പെയ്ത്തിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ പൊലിഞ്ഞു
അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത വിഭാഗത്തിലെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടന്നില്ല. അവസാന എട്ടില്‍ ദക്ഷിണ കൊറിയയുടെ ആൻ സാനിനോട് 6-0ത്തിന് പരാജയപ്പെട്ട ദീപിക മെഡൽ പ്രതീക്ഷ കാത്തില്ല.

ആൻ സാനിനോട് രണ്ട് സെറ്റുകളിലും പരാജയപെട്ടാണ് ദീപിക പുറത്തായത്. ഒന്നാം സെറ്റിലെ മൂന്ന് ശ്രമങ്ങളിലും സാന്‍ പത്ത് എന്ന പെര്‍ഫക്ട് സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ ദീപകയ്ക്ക് ഒപ്പമെത്താന്‍ സാധിച്ചില്ല.
മൂന്നാം സെറ്റിൽ ആൻ സാൻ 8, 9, 9 അടിച്ച്‌ 26 സ്കോർ നേടി. അതേസമയം, മൂന്നാം സെറ്റിൽ ദീപിക കുമാരിക്ക് 7, 8, 9 എന്നിങ്ങനെ 24 എന്ന സ്കോർ നേടാനേ കഴിഞ്ഞുള്ളൂ.