‘ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്’; വാര്‍ത്തകളോട് പ്രതികരിച്ച് അഞ്ജു ബോബി ജോര്‍ജ്

തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് അന്താരാഷ്ട്ര കായികതാരവും അത്‌ലറ്റിക് ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജ്. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പലരും വിളിച്ചു പറഞ്ഞപ്പോഴാണ് ഇത്തരം വാര്‍ത്തകളെ കുറിച്ച് അറിയുന്നതെന്നും അഞ്ജു പറഞ്ഞു.

‘എന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ല. പബ്ലിസിറ്റി ലക്ഷ്യമിട്ടാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. പലരും വിളിച്ചുപറഞ്ഞപ്പോഴാണ് ഇതേക്കുറിച്ച് അറിയുന്നത്.’

Anju Bobby George has not joined BJP, says Union Minister Murlaeedharan | Kerala News | Manorama English

‘രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. രാഷ്ട്രീയമല്ല എന്റെ ലക്ഷ്യം. കായികമേഖലയുടെ വളര്‍ച്ചക്കായുള്ള വിവിധ പദ്ധതികളാണ് ഇപ്പോള്‍ മനസ്സില്‍. അവ ഓരോന്നായി നടപ്പാക്കുന്ന തിരക്കിലാണ്’ അഞ്ജു പറഞ്ഞു.

Kiren Rijiju plays it safe on Batra's comments | Deccan Herald

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അഞ്ജുവിനെ രാജ്യസഭ എം.പിയാക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അഞ്ജുവിന്റെ പ്രതികരണം.