പന്തിന് സ്ഥിരതയില്ല, ധോണിയുടെ കാര്യം ഒന്നും പറയാനുമില്ല; കുംബ്ലൈയുടെ പ്രതികരണം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ മുന്‍ ഇന്ത്യന്‍ നായകനും കോച്ചുമായ അനില്‍ കുംബ്ലൈ. ധോണിയുടെ കാര്യത്തില്‍ ഉറപ്പില്ലെന്ന മറുപടിയാണ് കുബ്ലൈ നല്‍കുന്നത്.

ലോകകപ്പിന് പിന്നാലെ ധോണി വിരമിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപനമൊന്നും ധോണി ഇതുവരെ നടത്തിയിട്ടില്ല. എങ്കിലും ലോകകപ്പിന് ശേഷമുള്ള രണ്ട് പരമ്പരകളിലും ധോണിക്ക് പകരം ഋഷഭ് പന്തിനെയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്.

കീപ്പര്‍-ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പന്ത് ഇപ്പോഴും സ്ഥിരത കാണിക്കുന്നില്ല. സിലക്ടര്‍മര്‍ ഇക്കാര്യം ശ്രദ്ധിക്കണം. പന്ത് കീപ്പറായി തുടരണമോയെന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത് സിലക്ടര്‍മാരാണെന്നും കുംബ്ലൈ പറഞ്ഞു. ധോണി വിരമിക്കുന്നത് എപ്പോഴായാലുംമ നല്ല യാത്രയയപ്പ് നല്‍കണമെന്നും കുംബ്ലൈ പറഞ്ഞു. ടി20 ലോകകപ്പില്‍ ധോണി കളിക്കുന്നുണ്ടെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും അദ്ദേഹം കളിക്കണമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.