ഖത്തര്‍ ലോക കപ്പ് ആര്‍ക്കാണെന്ന് നേരത്തേ എഴുതപ്പെട്ടു കഴിഞ്ഞതാണ്: സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

ഖത്തര്‍ ലോക കപ്പ് ആര്‍ക്കാണെന്ന് നേരത്തേ എഴുതപ്പെട്ടു കഴിഞ്ഞതാണെന്ന് എസി മിലാൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച്.  അർജന്റീനയ്‌ക്കൊപ്പം 2022-ലെ ഫിഫ ലോക കപ്പ് ലയണൽ മെസ്സി നേടുമെന്ന് ഉറപ്പുള്ളതായി ഇബ്രാഹിമോവിച്ച് പറഞ്ഞു. ഈ വർഷത്തെ ലോക കപ്പിൽ അർജന്റീനയുടെ ഫൈനൽ വരെയുള്ള യാത്രക്ക് ഏറ്റവും നിർണായക പങ്ക് വഹിച്ചതും മെസി തന്നെയാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോക കപ്പിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തുന്നത്. സൗദി അറേബ്യയ്‌ക്കെതിരെ നിരാശാജനകമായ തോൽവിക്ക് ശേഷം മനോഹരമായി തിരിച്ചെത്തിയ ടീം പിന്നീട് നടത്തിയത് പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

കൊമ്പനെന്തിനാണ് നെറ്റിപ്പട്ടം എന്ന് ചോദിക്കുന്നുണ്ടെങ്കിലും ഒരു ലോകകപ്പ് അയാൾക്ക് അത്യാവശ്യമാണ്. അത് ഈ വര്ഷം നേടുമെന്നാണ് സ്ലാട്ടൻ പറയുന്നത്. ‘ആരാണ് വിജയിക്കുമെന്ന് ഇതിനകം എഴുതിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ഞാൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്കറിയാം. മെസ്സി ട്രോഫി ഉയർത്തുമെന്ന് ഞാൻ കരുതുന്നു, അത് ഇതിനകം എഴുതപ്പെട്ടു കഴിഞ്ഞു- ഇബ്രാഹിമോവിച്ച് പറഞ്ഞു.

Read more

സെമിയിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അർജന്റീന ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. വെറും ഒരു ജയമകലെ കിരീടം അവരെ കാത്തിരിക്കുകയാണ്.