കിരീടം ആര് കൊണ്ടുപോകും, ഇറ്റലിയും ഇംഗ്ലണ്ടും സാക്ഷ്യം വഹിക്കാൻ പോകുന്നത് ആവേശത്തിന്

ഫുട്ബോൾ ആരാധകർക്ക് ഇന്ന് ആവേശരാവ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഇന്ന് അവസാനമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയൻ ലീഗിലും ആരാണ് ജേതാക്കൾ എന്ന് ഇന്നറിയാം. മാഞ്ചസ്റ്റർ സിറ്റിയോ അതോ ലിവർപൂളോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് തേടുമ്പോൾ. 83 പോയിന്റുള്ള എസി മിലാൻ ഇറ്റിറ്റാലിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.. 81 പോയിന്റുള്ള ഇന്റർ രണ്ടാമതുണ്ട്. ചുരുക്കി പറഞ്ഞാൽ ഒന്നാം സ്ഥാനക്കാരുടെ ഫലം അനുകൂലമായാൽ രണ്ടാം സ്ഥാനക്കാർ കിരീടം കൊണ്ട് പോകും.

ഇത്തിഹാദിൽ സ്റ്റീവൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയ്‌ക്കെതിരായ വിജയം നേടാനായത് സിറ്റിക്ക് അഞ്ച് സീസണുകളിൽ നാലാം കിരീടം സ്വന്തമാക്കാം . സിറ്റി പരാജയപെടുകയാണെങ്കിൽ ലിവർപൂളിന് സ്വന്തം തട്ടകത്തിൽ വോൾവ്‌സിന്റെ വിജയത്തോടെ കിരീടം നേടാം.സിറ്റിക്ക് ലിവർപൂളിനെക്കാൾ ഏറെ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ഉള്ളതിനാൾ ഒരേ പോയിന്റിൽ ഇരു ടീമിലും എത്തുക ആണെങ്കിൽ കിരീടം സിറ്റി കൊണ്ട് പോകും.

മുൻ ലിവർപൂൾ താരമായ ജെറാഡ് നയിക്കുന്ന ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റിയെ തടയും എന്നും ലിവർപൂളിന് ഇരുപതാം ലീഗ് കിരീടം ഉറപ്പിക്കാൻ ആകും എന്നുമാണ് ലിവർപൂൾ ആരാധകർ വിശ്വസിക്കുന്നത്. പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ , ടോപ് അസ്സിസ്റ് എന്നിവരെയും ഇന്നറിയാം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ലിവർപൂൾ എഫ് എ കപ്പ് ജയിച്ച് കഴിഞ്ഞു. എന്തായാലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കൂടി നേടിയാൽ സ്വപ്ന തുല്യമായിരിക്കും ഈ സീസൺ.

അടുത്ത സീസണിൽ യൂറോപ്പ ലീഗ് എങ്കിലും ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിച്ചേ തീരു, അതോടൊപ്പം ആഴ്സണലിനും അതിനിർണായകമാണ് ഇന്നതെ ജയം. 2011 ന് ശേഷമുള്ള ആദ്യ ലീഗ് കിരീടം നേടാനുള്ള പോൾ പൊസിഷനിലാണ് എസി മിലാൻ, നിലവിലെ ചാമ്പ്യന്മാരായ ഇന്ററിനെ പിടിച്ചുനിർത്താൻ ഞായറാഴ്ച സാസുവോളോയിൽ ഒരു സമനില മാത്രം മതി.