മൂന്ന് പി.എസ്.ജി താരങ്ങള്‍ക്ക് കൂടി കോവിഡ്

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മൂന്നു താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം മാര്‍ക്വീഞ്ഞോസ്, അര്‍ജന്റീനന്‍ താരം സ്‌ട്രൈക്കര്‍ മൗറോ ഇകാര്‍ഡി, കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

ഇതോടെ പി.എസ്.ജിയില്‍ കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രൊ പെരഡസ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്പാനിഷ് ദ്വീപായ ഇബിസയില്‍ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെയാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Three more PSG footballers test positive for Covid-19 after Ibiza holiday

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മ്മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിനോട് പി.എസ്.ജി തോറ്റതിനു പിന്നാലെയാണ് നെയ്മര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇബിസ ദ്വീപിലേക്ക് അവധിയാഘോഷത്തിന് പോയത്.  താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതോടെ ടീമിലെ എല്ലാ താരങ്ങളും ക്വാറന്റൈനിലാണ്.

Neymar one of three PSG stars to test positive for Covid-19 - Sport - DAWN.COM

കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്ക് ഈ മാസം പത്തിന് ആര്‍സി ലെന്‍സിനെതിരെ നടക്കുന്ന ലീഗ് വണ്ണിലെ പിഎസ്ജിയുടെ പ്രഥമ മത്സരവും മാഴ്സെയ്‌ക്കെതിരായ സെപ്റ്റംബര്‍ 13ലെ മത്സരവും സൂപ്പര്‍ താരത്തിന് നഷ്ടമാകും.