ഇവര്‍ ഐഎസ്എല്ലിലെ കരുത്താരായ 5 ടീമുകളെന്ന് കോപ്പല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി തങ്ങള്‍ക്ക് മറികടക്കാനുളളത് ഏറ്റവും കരുത്തരായ അഞ്ച് ടീമുകളെയാണെന്ന് പ്രഖ്യാപിച്ച് ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കോപ്പല്‍ ഐഎസ്എല്ലിലെ കരുത്തരായ ടീമുകളേതെന്ന് വ്യക്തമാക്കിയത്.

പൂണെ സിറ്റി, ബംഗളൂരു എഫ്‌സി, ചെന്നൈ സിറ്റി, മുംബൈ സിറ്റി, എഫ്‌സി ഗോവ എന്നീ ടീമുകളാണ് ഏറ്റവും കരുത്തരായ ഐഎസ്എല്‍ ടീമുകളെന്നാണ് കോപ്പല്‍ വിലയിരുത്തുന്നത്. തന്റെ മുന്‍ ക്ലബ് കൂടിയായ കേരള ബ്ലാസ്റ്റേഴ്‌സിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമായി.

“ഐഎസ്എല്ലില്‍ എല്ലാവരും മികച്ച ടീമുകള്‍ തന്നെയാണ്, എങ്കിലും പൂണെ ബംഗളൂരു, ചെന്നൈ, മുംബൈ, ഗോവ എന്നിവരാണ് ഏറ്റവും കരുത്തകര്‍, ഈ ലീഗിലെ ഏറ്റവും മികച്ച ടീമുകളാണ് ഇവര്‍” കോപ്പല്‍ പറയുന്നു.

ജംഷഡ്പൂരിന് ഈ മികച്ച ടീമുകളുടെ നിരയിലേക്ക് ഉയരണമെന്നും അതാണ് തങ്ങളുടെ ലക്ഷ്യമെന്നും കോപ്പലാശാന്‍ പറയുന്നു. ലീഗില്‍ പ്ലേ ഓഫില്‍ കയറാനായാല്‍ തന്നെ വലിയ നേട്ടമാകും എന്ന് പറയുന്ന കോപ്പല്‍ പുതിയ ടീമായതിനാല്‍ അത് അഭിമാനകരമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐഎസ്എല്ലില്‍ ആറാം സ്ഥാനത്താണ് ജംഷഡ്പൂര്‍ എഫ്‌സി. എട്ട് മത്സരങ്ഹളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയും അടക്കം 10 പോയന്റാണ് ജംഷഡ്പൂരിനുളളത്.

കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്നു കോപ്പല്‍. കേരളത്തെ ഫൈനലില്‍ എത്തിക്കുന്നതില്‍ കോപ്പല്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.