കൊച്ചിയിലും രക്ഷയില്ല, ആരാധകർക്ക് മുന്നിൽ വൻ ദുരന്തമായി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബിന്റെ പഞ്ചിൽ തരിപ്പണം

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഹോം ഗ്രൗണ്ടിൽ കളിക്കാൻ എത്തിയ ബ്ലാസ്റ്റേഴ്സിന് പിഴച്ചു. സീസണിൽ ഏറ്റവും മോശം കളികളിൽ ഒന്ന് പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പഞ്ചാബ് എഫ് സിയോട് തോറ്റത്. കളിയിൽ ആദ്യം മുന്നിൽ ഏത്തിയത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു

ആദ്യ പകുതിയിൽ സ്റ്റേഡിയത്തിൽ അലറി വിളിക്കുന്ന ആളുകളുടെ പിന്തുണയിൽ കളിച്ച ബ്ലാസ്റ്റേഴ്സിന് ആ മികവൊന്നും കാണിക്കാൻ പറ്റിയില്ല. പതിവിൽ നിന്ന് വിപരീതമായി വളരെ പേടിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കളത്തിൽ കാണാൻ സാധിച്ചത്. വളരെ ഭയപെട്ടുള്ള ഈ നീക്കങ്ങൾ കൂടുതൽ മിസ് പാസുകളിലേക്ക് നയിച്ചു. പ്രതിരോധമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തലവേദന. പ്രീതത്തിനും ഹോർമിക്കും പല തവണ പിഴച്ചപ്പോൾ സച്ചിൻ സുരേഷും പ്രതിരോധ ഭടൻ മിലോസും ബ്ലാസ്റ്റേഴ്സിന് രക്ഷകരായി.

ബ്ലാസ്റ്റേഴ്‌സ് എന്താണ് ഈ കാണിക്കുണർ എന്നത് ആരാധകർ ചിന്തിച്ചിരുന്ന സമയത്തായിരുന്നു കോര്ണറിന്റെ രൂപത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ എത്തുന്നത്. 39 ആം മിനിറ്റിൽ സക്കായി എടുത്ത കോര്ണറിനൊടുവിൽ പഞ്ചാബ് ബോക്സിൽ കൂട്ടപ്പൊരിച്ചിൽ , അവിടെ കാത്തുനിന്ന മിലോസിന്റെ തകർപ്പൻ ഷോട്ട് വര കടന്നു, ആദ്യം അത് സംശയത്തിൽ ആയിരുന്നെങ്കിലും അസിസ്റ്റന്റ് റഫറി അത് കണ്ടതിനാൽ ബ്ലാസ്റ്റേഴ്‌സ് രക്ഷപെട്ടു, 1 – 0 ബ്ലാസ്റ്റേഴ്‌സ് മുന്നിൽ.

ഗോളിന്റെ സന്തോഷം അധികം നീണ്ടുനിന്നില്ല. ബ്ലാസ്റ്റേഴ്‌സ്പ്ര തിരോധത്തിലെ വിള്ളൽ മുതലെടുത്ത പഞ്ചാബ് ഫോർവേഡ് വിൽമർ ജോർദാൻ ബോക്സിന്റെ നടുഭാഗത്ത് നിന്ന് ഇടത് മൂലയിലേക്ക് പായിച്ച മനോഹർ ഹോട്ട് വലയിൽ, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശബ്ദം നിലച്ച സമയം ആയിരുന്നു. എന്തായാലും കൂടുതൽ പരിക്കില്ലാതെ ഇരു ടീമുകളും കൂടുതൽ പരിക്കില്ലാതെ ഒന്നാം പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിച്ചത് എങ്കിൽ അത് ഉണ്ടായില്ല. ഒന്നാം പകുതിയിലെ അതെ മോശം പ്രകടനം ബ്ലാസ്റ്റേഴ്‌സ് തുടരുന്ന കാഴ്ചയാണ് കാണാൻ പറ്റിയത് . ലൂണയില്ലാതെ എന്തൊരു ദുരന്തം ആണ് തങ്ങളുടെ ടീം എന്ന് തെളിയിച്ച ബ്ലാസ്റ്റേഴ്‌സ് ചോദിച്ച് വാങ്ങിയതായിരുന്നു അടുത്ത 2 ഗോളും. പഞ്ചാബിന്റെ ആദ്യ ഗോൾ നേടിയ വിൽമറിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള തകർപ്പൻ ഹെഡർ ബ്ലാസ്റ്റേഴ്‌സ് 61 ആം മിനിറ്റിൽ വലയിൽ. പ്രതിരോധം കാഴ്ചക്കാരായിരുന്നു ആ ഗോൾ വന്ന വഴിയിൽ എല്ലാം.

ഗോൾ വീണ ശേഷം തുടർച്ചയായ മാറ്റങ്ങളിലൂടെ കളിയിലേക്ക് തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും അതും ഉണ്ടായില്ല. തുടർന്നും ആക്രമിച്ച പഞ്ചാബ് കൂടുതൽ ഗോളുകൾക്കായി ശ്രമിച്ചു. അതിനിടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വീണ്ടും കളി മറന്നപ്പോൾ ബോക്സിനുള്ളിൽ ഫൗൾ വരുത്താതെ നിർവാഹം ഇല്ലായിരുന്നു, പഞ്ചാബിന് പെനാൽറ്റി. 88 ആം മിനിറ്റിൽ ലൂക്ക മജ്‌സെൻ മനോഹരമായ പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ശവകലാരയിലെ അവസാന ആണിയും അടിച്ചു. അർഹിച്ച തോൽവിയെറ്റ് വാങ്ങി ബ്ലാസ്റ്റേഴ്‌സ് കൊച്ചിയോട് വിടപറഞ്ഞു