അർജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത ഹീറോ മെസിയല്ല, അത് മറ്റൊരു താരമാണ്: ഹ്യൂഗോ ഗാട്ടി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല. 2022 ഫിഫ ലോകകപ്പ് അർജന്റീന ഉയർത്തിയതിൽ മെസിയെക്കാൾ പങ്ക് വഹിച്ച താരം അത് മറ്റൊരാളാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ അർജന്റീനൻ ഇതിഹാസം ഹ്യൂഗോ ഗാട്ടി.

ഹ്യൂഗോ ഗാട്ടി പറയുന്നത് ഇങ്ങനെ:

” ഞാന്‍ ലയണല്‍ മെസിയെ വിമര്‍ശിക്കുകയല്ല. അദ്ദേഹം മിടുക്കന്‍ തന്നെയാണെന്നാണ് ഞാനും പറയുന്നത്. ഞാന്‍ ഇതു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. സമീപകാലത്തുള്ള മെസിയുടെ പ്രകടനങ്ങള്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള അദ്ദേഹത്തിന്റെ മല്‍സരവും വളരെ മികച്ചതു തന്നെയാണ്”

ഹ്യൂഗോ ഗാട്ടി തുടർന്നു:

കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ലയണല്‍ മെസി. പക്ഷെ അര്‍ജന്റീന ലോകകപ്പ് നേടാന്‍ കാരണം എമി മാര്‍ട്ടിനസാണ് (എമിലിയാനോ മാര്‍ട്ടിനസ്). അല്ലായിരുന്നെങ്കില്‍ അര്‍ജന്റീന ലോകകിരീടവും നേടില്ലായിരുന്നു. ഇതാണ് യാഥാര്‍ഥ്യം” ഹ്യൂഗോ ഗാട്ടി പറഞ്ഞു.

Latest Stories

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു

ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍

7ാം ദിവസം പിടിയില്‍, ജസ്‌ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ സിറിയക് വാഗമണിലെ റിസോര്‍ട്ടില്‍ അറസ്റ്റില്‍; മകനെ ഒളിവില്‍ പാര്‍പ്പിച്ച അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു

ഇറാനിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇസ്രയേലല്ല, യുഎസ്?; അന്വേഷണവുമായി സൈനിക ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ!

സുഖോയ് അപകടം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി