മഞ്ഞപ്പട ഒരുക്കിയ സമ്മാനം എന്നെ കരയിപ്പിച്ചു, ഇനിയും കൊച്ചിയിൽ നമ്മൾ ഇതുപോലെ ഉള്ള അത്ഭുതം കാണിക്കും; മത്സരശേഷം ഇവാൻ

ഇന്നത്തെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിൻ എഫ് സി മത്സരത്തിലെ ജയം കേരള ബ്ലാസ്റ്റേഴ്സിന് അത്രത്തോളം പ്രധാനപ്പെട്ടത് ആയിരുന്നു. സമനില വന്നാലും തോൽവിയെറ്റ് വാങ്ങിയാലും സാധ്യതകൾക്ക് മങ്ങൽ ഏൽക്കിലായിരുന്നു എങ്കിലും വലിയ റിസ്ക്ക് ആകുമായിരുന്നു ടീമിന് അത്. പ്രത്യേകിച്ച് ഇനി മികച്ച ടീമുകൾക്ക് എതിരെ മത്സരങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് ചിലപ്പോൾ പണി കിട്ടുമായിരുന്നു.

എന്തായാലും അങ്ങനെ ഉള്ള റിസ്‌ക്കുകൾക്ക് ഒന്നും ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നിന്നില്ല. മത്സരത്തിന്റെ കാര്യം എടുത്താൽ ആദ്യ പകുതിയിലെ രണ്ടാം മിനിറ്റിൽ കിട്ടിയ അപ്രതീക്ഷിത ആഘാതത്തിൽ നിന്ന് എഴുന്നേറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നെ നടത്തിയ നീക്കങ്ങൾ ഒന്നും പിഴചില്ല. സ്വന്തം കാണികൾ ഇങ്ങനെ നിറഞ്ഞു കവിഞ്ഞ് തങ്ങൾക്കായി ആഘോഷം നടത്തുമ്പോൾ അവരെ നിറഞ്ഞ് കവിഞ്ഞ് ആഘോഷിക്കുമ്പോൾ അവരെ നിരാശരാക്കാൻ ഇവാന്റെ കുട്ടികൾ ഒരുക്കമായിരുന്നില്ല. ആ ആവേശം ആദ്യാവസാനം നിലനിന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ബ്ലാസ്റ്റേഴ്സിനായി ലൂണായും രാഹുലുമാണ് ഗോളുകൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിയുടെ 90 ശതമാനവും ‘കവര്‍’ ചെയ്ത കൂറ്റന്‍ ‘ടിഫോ’ ബാനര്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കട്ട ആരാധകരായ മഞ്ഞപ്പട വിരിച്ച ടിഫോ ലോക ശ്രദ്ധ നേടിയിരുന്നു. മഞ്ഞപ്പട ഒരുക്കിയ ഈ സമ്മാനം ഏഷ്യൻ ഫുട്‍ബോൾ കണ്ട ഏറ്റവും വലിയ ടിഫോ ആയി മാറി. ഇന്നലെയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരു സർപ്രൈസ് ഒരുക്കിയിരുന്നു, അത് പരിശീലകൻ ഇവാനുള്ള സമ്മാനമായിരുന്നു. ഇവാനായി ഒരുക്കിയ ടിഫോ മത്സരത്തിന് തൊട്ട് മുമ്പാണ് മഞ്ഞപ്പട പുറത്തെടുത്തത്. മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിച്ചതിന് ശേഷവും അവർ ആ ടിഫോ പുറത്തെടുത്ത് ആഘോഷിച്ചു.

ബ്ലാസ്റ്റേഴ്സ് ആരാധകര് ഒരുക്കിയ സ്നേഹ സമ്മാനത്തെക്കുറിച്ച് ഇവാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ:

ഞാൻ മഞ്ഞപ്പടയെ സ്നേഹിക്കുന്നു. ചില നിമിങ്ങൾ ഉണ്ട് കളിക്കത്തിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൽ ചില ആളുകൾ നിങ്ങളെ വല്ലാതെ സ്വാധീനിക്കും. അവർ ചിലപ്പോൾ നിങ്ങൾക്ക് തരുന്ന സന്തോഷങ്ങൾ ആയിരിക്കും. അത് നിങ്ങളുടെ ജീവിതത്തിൻ്റെ അവസാനം വരെ നിൽക്കും.. അവർ എനിക്ക് നൽകിയ ആ സമ്മാനം കണ്ടപ്പോൾ എൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു..ഇനിയും നമുക്ക് ഒരുപാട് സന്തോഷം നിറഞ്ഞ കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുണ്ട്, പ്രത്യേകിച്ച് കൊച്ചിയിൽ

ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.