ആ ചതി അയാളെ തകർത്തു, ആരോടും പരിഭവം പറയാതെ ബെൻസിമ കളം ഒഴിഞ്ഞു

ഫ്രഞ്ച് ഫുട്ബോള്‍ താരം കരിം ബെന്‍സിമ വിരമിച്ച വാർത്ത ഫുട്‍ബോൾ ലോകത്തിന് ഞെട്ടലായി. 35-ാം ജന്മദിനത്തിലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുന്ന കാര്യം താരം ലോകത്തെ അറിയിച്ചത്. നിലവിലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരജേതാവായ ബെന്‍സിമ ലോകകപ്പിനുള്ള ടീമിൽ നിന്ന് പരിക്ക് കാരണമാ പുറത്തായിരുന്നു. ഇതിനിടയിൽ ബെൻസിമ ഫൈനൽ മത്സരം കളിക്കാൻ എത്തുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. തനിക്ക് താത്പര്യം ഇല്ല എന്നാണ് ബെൻസിമ ഇതിനോട് പ്രതികരിച്ചത്.

എന്തിരുന്നാലും ലോകകപ്പിന്റെ സമയത്ത് ബാധോച്ച പരിക്ക് അത്രത്തോളം ഗുരുതരം അല്ലായിരുന്നു എന്നും വേണ്ടി വന്നത് തിരിച്ചുവരാവുന്നതേ ഉള്ളായിരുന്നു എന്നുമുള്ളപ്പോൾ ബെൻസിമ വരേണ്ട എന്ന നിലപാടിലായിരുന്നു ഫ്രാൻസ് പരിശീലകൻ. ഇതിൽ താരം നിരാശയിലായിരുന്നു, പ്രത്യേകിച്ച് ഇത്രയും റെഡ് ഹോട്ട് ഫോമിൽ ഉള്ളപ്പോൾ.

2007-ലാണ് ബെന്‍സിമ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. 97 മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം നേടിയത് 37 ഗോളുകള്‍ ആണ്. എന്തിരുന്നാലും റയലിനായി കളിക്കുന്നത് ഇനിയും താരം തുടരും. ഈ സീസണിലും മികച്ച പ്രകടനം ആവര്തിക്കുനന്ന താരം റയലിനായി കൂടുതൽ കിരീടങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് പുനരാരംഭിക്കുന്ന സീസണിലേക്ക് ഉള്ള ഒരുക്കങ്ങൾ നടത്തുന്നത്.