എ.ടി.കെയുടെ തന്ത്രം തന്നെ ബ്‌ളാസ്‌റ്റേഴ്‌സും എടുത്തു ; അടുത്ത സീസണിലേക്ക് കൊല്‍ത്തയുടെ സൂപ്പര്‍ താരത്തെ നോട്ടമിടുന്നു

കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ മറ്റു ടീമുകള്‍ ഐഎസ്എല്ലില്‍ അവതരിപ്പിക്കുന്ന മിടുക്കന്മാരെ കൂടുതല്‍ പണം നല്‍കി തട്ടിയെടുത്ത് കിരീടം നേടുക. എട്ടു സീസണായി ഐഎസ്എല്ലിലെ മുന്‍ ചാംപ്യന്മാരായ എടികെയുടെ രീതി ഇതാണ്. ഏറ്റവുമൊടുവില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സിന് കൊല്‍ക്കത്തയ്ക്ക് കൊടുക്കേണ്ടി വന്നത് നായകന്‍ സന്ദേശ ജിംഗനെയായിരുന്നു. എന്നാല്‍ അതേ പണി തന്നെ ബ്‌ളാസ്‌റ്റേഴ്‌സ് തിരിച്ചും പയറ്റുകയാണ്. അവരുടെ നിരയിലെ സൂപ്പര്‍താരത്തെ കൂടുതല്‍ പണം നല്‍കി കൊത്തിക്കാന്‍ ഇരയിട്ടിരിക്കുകയണ്.

മോഹന്‍ബഗാന്റെ പ്രതിരോധത്തില്‍ കോട്ട കെട്ടിയ 28-കാരനായ പ്രീതം കോട്ടാലിനെയാണ് ബ്‌ളാസ്‌റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്. നാലു സീസണായി ബഗാനില്‍ കളിക്കുന്ന താരത്തിന് മികച്ച ഓഫര്‍ നല്‍കിയിരിക്കുകയാണ് ബ്‌ളാസ്‌റ്റേഴ്‌സ്. പ്രമുഖ മാധ്യമപ്രവര്‍ത്തകരാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബഗാനില്‍ തുടരാനാണ് താരം ആഗ്രഹിക്കുന്നതെങ്കിലും നാലു വര്‍ഷമെങ്കിലും ഏറ്റവും കുറഞ്ഞത് വരുന്ന ദീര്‍ഘകാല കരാറാണ് താരം ആഗ്രഹിക്കുന്നത്. ബഗാന്‍ ഇക്കാര്യത്തില്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. ഈ സാഹചര്യത്തില്‍ വന്‍തുക വരുന്ന മൂന്ന് വര്‍ഷം വരെയുള്ള കരാറാണ് പ്രീതത്തിനായി ബ്്‌ളാസ്‌റ്റേഴ്‌സ് മുമ്പോട്ട് വെച്ചിരിക്കുന്നതെന്നാണ് ട്വിറ്ററില്‍ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്ന വിവരം.

Read more

റൈറ്റ് ബാക്കായും സെന്റര്‍ ബാക്കായും കളിക്കുന്ന താരത്തിനായി വേറെയും ക്ലബ്ബുക രംഗത്ത് വന്നിട്ടുണ്ട്. എടികെ ആവശ്യപ്പെട്ടിരിക്കുന്ന കരാര്‍ നല്‍കിയില്ലെങ്കില്‍ താരം ക്ല്ബ്ബ് വിട്ടേക്കും. ഇത് മുതലാക്കാനാണ് ബ്‌ളാസ്‌റ്റേഴ്‌സിന്റെ ശ്രമം. എട്ടാം സീസണില്‍ ഫൈനല്‍ വരെ മുന്നേറിയഎകേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ചില പ്രധാന ഇന്ത്യന്‍ സൈനിങ്ങുകള്‍ നടത്തിയേക്കുമെന്നാണ് ഏറ്റവും പുതിയതായി കിട്ടുന്ന വിവരങ്ങള്‍.