ആ ദുരന്തത്തെ റൊണാൾഡോക്കൊപ്പം അറബിക്ക് ലീഗിൽ കളിക്കാൻ വിടണം, സൂപ്പർ താരത്തിനെതിരെ റയൽ ആരാധകർ കലിപ്പിൽ

സാന്റിയാഗോ ബെർണബ്യൂവിൽ ഇന്നലെ നടന്ന മാഡ്രിഡ് ഡെർബി പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ മാർക്കോ അസെൻസിയോ നടത്തിയ മോശം പ്രകടനത്തെത്തുടർന്ന് റയൽ മാഡ്രിഡ് ആരാധകർ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് അവസരങ്ങൾ ലഭിച്ചിട്ടും, 27 കാരനായ താരത്തിന് ഗോൾ കണ്ടെത്താൻ മാത്രം സാധിക്കാതെ വന്നതോടെയാണ് ആരാധകർ കലിപ്പ് തീർത്തത്.

മത്സരത്തിന്റെ കാര്യമെടുത്താൽ റയലിനെ 1-1ന് സമനിലയിൽ തളച്ചു കൊണ്ട് അത്‌ലറ്റിക്കോ മാഡ്രിഡ് റയൽ മാഡ്രിഡിന്റെ ലാലിഗ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി. 52 പോയിന്റുമായി ലാലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് നിലവില്‍. ഇന്നത്തെ മത്സരത്തിൽ അൽമേരിയക്കെതിരെ വിജയം നേടാൻ സാധിച്ചാൽ ബാഴ്സയുടെ ലീഡ് 10 പോയിന്റുകളാകും. മുന്നേറ്റത്തിൽ ബെൻസിമയും, വിനിഷ്യസും നന്നായി കളിച്ചിട്ടും മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ മാഡ്രിഡിന് ഗോളുകൾ കണ്ടെത്താനായില്ല എന്നതാണ് വിഷമിപ്പിക്കുന്ന കാര്യം.

മാർക്കോ അസെൻസിയോയെ പുറത്താക്കണം എന്നും റൊണാൾഡോ കളിക്കുന്ന അറബിക്ക് ലീഗിലേക്ക് മാറ്റണം എന്നും പറഞ്ഞ ആരാധകാർ ഇനി ചാ,പ്യൻസ് ലീഗ് മാത്രമാണ് ഈ വർസം ലക്ഷ്യമെന്നും പറയുന്നു