നെയ്മർക്കും ആരാധകർക്കും ഞെട്ടൽ, താരത്തിന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൻ ശ്രമം; വീട്ടിൽ നടന്നത് നാടകീയ രംഗങ്ങൾ

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പരിക്കിൽ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ പരിക്കേറ്റ നെയ്മർ ഇപ്പോൾ ശസ്ത്രക്രീയ കഴിഞ്ഞതിന് ശേഷം സ്വന്തം വീട്ടിൽ വിശ്രമിക്കുകയാണ്. അടുത്തിടെ അദ്ദേഹത്തിന് കുഞ്ഞ് പിറന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു.

എന്നാൽ അദ്ദേഹത്തെയും ആരാധകരെയും വളരെ സങ്കടത്തിലാഴ്ത്തിയ ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. നെയ്മറുടെ കാമുകിയും അദ്ദേഹത്തിന്റെ മകളുടെ അമ്മയുമായ ബ്രൂണ ബിയാൻകാർഡിയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മോഷ്ടാക്കൾ അതിക്രമിച്ചു കയറുക ആയിരുന്നു. കൊള്ളക്കാരുടെ ലക്‌ഷ്യം കുഞ്ഞിനേയും കാമുകിയെയും തട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു.

പക്ഷേ ഭാഗ്യം കൊണ്ട് കുഞ്ഞും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ബ്രൂണോയുടെ മാതാപിതാക്കൾ മാത്രമായിരുന്നു. അവരെ ബന്ദികളാക്കി മോഷണം നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇരുവരെയും ശാരീരികമായി ഉപദ്രവിക്കാതെ സംഘം മടങ്ങി എന്നും റിപ്പോർട് പ്രകാരം മനസിലാക്കാം.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തിൽ എത്തിയത് മൂന്ന് പേരടങ്ങുന്ന സംഘം ആയിരുന്നു. സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ കാണാം. നെയ്മർ ഇൻസ്റ്റാഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.