സ്‌റ്റൈലന്‍ ലുക്കില്‍ ക്രിസ്റ്റ്യാനോയുടെ പങ്കാളി; ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി ചിത്രങ്ങള്‍

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധക സംഘമുണ്ട്. ക്രിസ്റ്റ്യാനോയുടെ ജീവിത സഖി ജോര്‍ജീന റോഡ്രിഗസും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കാര്യത്തില്‍ പിന്നിലല്ല. ജോര്‍ജീന പങ്കുവച്ച സ്‌റ്റൈലന്‍ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലെ ഇപ്പോഴത്തെ ഫേവറിറ്റ് ഐറ്റം.

മോഡല്‍ കൂടിയായ ജോര്‍ജീന തന്റെ ഏറ്റവും ആകര്‍ഷകങ്ങളായ ചിത്രങ്ങളാണ് ആരാധകര്‍ക്ക് മുന്നില്‍വച്ചിരിക്കുന്നത്. ഷോള്‍ഡറില്ലാത്ത വസ്ത്രം ധരിച്ച് കണ്ണാടിയില്‍ നോക്കി ലിപ്സ്റ്റിക് പുരട്ടുന്നതാണ് അതിലൊന്ന്. സോഫയില്‍ ഇരിക്കുന്ന ജോര്‍ജീന വെയില്‍ കൊള്ളുന്നത് മറ്റൊരു ചിത്രം. റെസ്റ്റോറന്റിന്റെ റൂഫ് പശ്ചാത്തലമാക്കിയ ഫോട്ടോയും ജോര്‍ജീന പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Georgina Rodríguez (@georginagio)

 

View this post on Instagram

 

A post shared by Georgina Rodríguez (@georginagio)

 

View this post on Instagram

 

A post shared by Georgina Rodríguez (@georginagio)

സിആര്‍7നൊപ്പം തീന്‍മേശ പങ്കിടുന്ന ചിത്രവും ജോര്‍ജീന ഷെയര്‍ ചെയ്തവയില്‍പ്പെടുന്നു. 2016 മുതലാണ് ക്രിസ്റ്റ്യാനോയും ജോര്‍ജീനയും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്നിരുന്നു.