ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
ഈജിപ്ഷ്യൻ ഫുട്ബോളിനെ ഉന്നതങ്ങളിൽ എത്തിച്ചിട്ടുള്ള താരമാണ് മുഹമ്മദ് സലാ. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരമാണ് അദ്ദേഹം. റൊണാൾഡോ സലാ എന്നിവരിൽ ആരാണ് ഏറ്റവും കേമൻ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിയോ ഫെർഡിനാൻഡ്.
റിയോ ഫെർഡിനാൻഡ് പറയുന്നത് ഇങ്ങനെ:
“പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് സലാഹ് എന്ന് ഞാന്‍ പറയില്ല. തിയറി ഹെന്‍ റി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെക്കാള്‍ താഴെയാണ് സലാഹ്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോഴും സ്ഥിരത നോക്കുമ്പോഴും ടോപ് ത്രീയില്‍ സലാഹ് ഉണ്ടാവുമെന്ന് ഉറപ്പാണ്. മികച്ച പ്രതിഭയാണവന്‍. സലാഹിനെതിരേ കളിക്കാന്‍ എല്ലാവരും ഒന്ന് ഭയപ്പെടും” റിയോ ഫെർഡിനാൻഡ് പറഞ്ഞു.
Read more
ഈ വർഷം റൊണാൾഡോ സൗദി ലീഗിൽ നിന്ന് പോകും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിനെയൊക്കെ കാറ്റിൽ പരത്തി താരം ഒരു കൊല്ലം കൂടെ കരാർ നീട്ടി.