അസംതൃപ്തി പരസ്യമാക്കി ബ്ലാസ്റ്റേഴ്‌സ് കോച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സിന്റ പ്രകടനത്തില്‍ അസംതൃപ്തി പരസ്യമാക്കി കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയുളള മത്സര ശേഷം മാധ്യമ പ്രവര്‍ത്തകരോടാണ് റെനെ തന്റെ നിരാശ പങ്കുവെച്ചത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇതിനേക്കാളും മികച്ച ഫുട്‌ബോള്‍ അര്‍ഹിക്കുന്നുണ്ട് എന്ന് പറഞ്ഞ റെനെ അവസരങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം നടത്തുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ കൂടി നേടുന്നതോടെ കാര്യങ്ങള്‍ മാറിമറിയുമെന്നും ഇത് കളിക്കാരുടെ ആത്മ വിശ്വാസം ഉയര്‍ത്തുമെന്നും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പറയുന്നു.

ജംഷഡ്പൂറിനെതിരായ മത്സരത്തില്‍ ഒരേയൊരു മെച്ചം ക്ലീഷ് ഷീറ്റ് മാത്രമാണെന്ന് പറയുന്ന റെനെ ഓരോ കളി കഴിയുന്തോറും ടീം മെച്ചപ്പെട്ട് വരുമെന്ന്് ആത്മവിശ്വാസ പ്രകടിച്ചു.

ഐഎസ്എല്ലില്‍ രണ്ട് ഹോം മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ഗോള്‍ പോലും നേടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആയിട്ടില്ല. ആദ്യ മത്സത്തില്‍ എടികെയോടും കഴിഞ്ഞ മത്സത്തില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിയോടും ഗോള്‍ രഹിത സമനില വഴങ്ങുകയായിരുന്നു കേരള ടീം.

പ്രതിരോധ നിരയുടെ തകര്‍പ്പന്‍ പ്രകടനവും ഗോളിയുടെ അവസരോചിതമായ ഇടപെടലുകളുമാണ് രണ്ട് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കാതിരിക്കാന്‍ കാരണം. മുംബൈ സിറ്റിയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Latest Stories

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി