രാഹുലെ ലോക കപ്പിൽ നിനക്ക് പകരം അവൻ ഇന്ത്യയുടെ ഓപ്പണറാകും, ലോക കപ്പിൽ ഇന്ത്യ ടെസ്റ്റ് കളിക്കാതിരിക്കാൻ അവൻ രോഹിതിന്റെ പങ്കാളിയാകണം; സൂപ്പർ താരത്തെ കുറിച്ച് ബ്രെറ്റ് ലീ

2023 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇഷാൻ കിഷൻ ഇടം പിടിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ സ്പീഡ്സ്റ്റർ ബ്രെറ്റ് ലീ കണക്കുകൂട്ടുന്നു. എന്നിരുന്നാലും, താരം ഫിറ്റ്‌നസും സ്ഥിരതയും നിലനിർത്തണമെന്ന് ലീ മുന്നറിയിപ്പ് നൽകി.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കിഷൻ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിനിടെ രോഹിത് ശർമ്മയ്‌ക്ക് പകരം ഇറങ്ങിയ താരം തന്റെ അവസരം പരമാവധി മുതലാക്കി.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ, കിഷൻ ലോകകപ്പിൽ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് ലീ പറഞ്ഞു. വാക്കുകൾ ഇങ്ങനെ:

“ഈ മാരകമായ ഡബിൾ സെഞ്ചുറിയുടെ ബലത്തിൽ 2023-ൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഇഷാൻ ഓപ്പൺ ചെയ്യുമോ? എനിക്കറിയില്ല. അങ്ങനെ സംഭവിക്കണോ ? സംഭവിക്കണം, അതാണ് ഇന്ത്യക്ക് വേണ്ടത്. ”

“എന്നാൽ സ്ഥിരത കാണിക്കാനും ഫിറ്റ്‌നസ് നിലനിർത്താനും അടുത്ത കുറച്ച് മാസങ്ങളിൽ അയാൾക്ക് കഴിയുമെങ്കിൽ, ലോകകപ്പിൽ ഇന്ത്യയ്‌ക്കായി കിഷൻ ഓപ്പണർ ആകണം.”

132 പന്തിൽ വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോർഡും കിഷൻ സ്വന്തമാക്കി. ഇത് വിരാട് കോഹ്‌ലിക്കൊപ്പം 290 റൺസ് സ്‌കോർ ഉണ്ടാക്കാനും ഇന്ത്യയെ 409 എന്ന കുത്തനെയുള്ള സ്‌കോറിലേക്ക് നയിക്കാനും 227 റൺസിന് വിജയിക്കാനും സഹായിച്ചു.