"ഞങ്ങൾ പഴയ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്"; ബ്രസീലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

നാളുകൾ ഏറെയായി ബ്രസീൽ മോശമായ പ്രകടനമാണ് നടത്തി വരുന്നത്. ഇപ്പോൾ ലോകകപ്പ് യോഗ്യത റൗണ്ടുകളിലേക്കുള്ള തയ്യാറെടുപ്പിലാണ് ടീം. ചിലിക്കെതിരെയാണ് അവർ അടുത്ത മത്സരം കളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ചിലിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ബർസിൽ അവസാനമായി കളിച്ച മത്സരത്തിൽ പരാഗ്വയോട് തോൽവി ഏറ്റ് വാങ്ങിയിരുന്നു. അത് കൊണ്ട് അടുത്ത മത്സരത്തിൽ വിജയം നിർണായകമാണ്.

ലോകകപ്പ് യോഗ്യത പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ നിൽക്കുന്നത്. മത്സരത്തെ കുറിച്ച് ബ്രസീലിയൻ താരമായ സാവിയോ ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ആരാധകരുടെ സന്തോഷം വീണ്ടെടുക്കാൻ വേണ്ടി ഞങ്ങൾ പരമാവധി ശ്രമിക്കും എന്നാണ് താരം പറയുന്നത്.

സാവിയോയുടെ വാക്കുകൾ ഇങ്ങനെ:

“കളിക്കളത്തിൽ സന്തോഷം വീണ്ടെടുക്കാൻ വേണ്ടി ഞങ്ങൾ ഹാർഡ് വർക്ക് ചെയ്യണം. വിജയിക്കാനുള്ള ആഗ്രഹവും സന്തോഷവും ഞങ്ങൾ തിരികെ പിടിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളിൽ നിന്നും ആരാധകർ ഇതല്ല പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ പൊസിഷൻ ഏവരെയും ആശങ്കപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. പക്ഷേ മൂന്ന് പോയിന്റുകൾ നേടാനും ടേബിളിൽ മുന്നോട്ടു പോകാനും വേണ്ടി ഞങ്ങൾ വർക്ക് ചെയ്യേണ്ടതുണ്ട്. മികച്ച രൂപത്തിൽ കളിച്ചുകൊണ്ട് ഗോളുകൾ നേടുക എന്നതാണ് ആരാധകർക്ക് ഇഷ്ടപ്പെടുന്ന കാര്യം. രണ്ടോ മൂന്നോ ഗോളുകൾക്ക് എപ്പോഴും വിജയിച്ച് ശീലമുള്ള ടീമാണ് ബ്രസീൽ,മാത്രമല്ല ആധിപത്യം പുലർത്തുക ബ്രസീൽ തന്നെയായിരിക്കും, അതിലേക്ക് ഞങ്ങൾ മടങ്ങിയെത്തണം ” സാവിയോ പറഞ്ഞു.

ബ്രസീൽ ടീം മോശമായിട്ടാണ് നിലവിൽ കളിച്ച് കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് കടുത്ത എതിർപ്പുമുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങളും അവർക്ക് നിർണായകമാണ്. ഈ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞാൽ അത് ബ്രസീലിന് ആത്മവിശ്വാസം പകരുന്ന ഒന്നായിരിക്കും.

Read more