മെസിയുടെ കാര്യത്തിൽ നിർണായക വിവരവുമായി പി.എസ്.ജി, ഭിന്നതയുടെ കാര്യത്തിലും സ്ഥിരീകരണം

ജനുവരി ആദ്യം ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്നിലേക്ക് മടങ്ങുമെന്ന് ലീഗ് 1 ക്ലബ്ബിന്റെ മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ ചൊവ്വാഴ്ച പറഞ്ഞു. ഏഴ് തവണ ബാലൺ ഡി ഓർ നേടിയ മെസിയുടെ മികവിലാണ് ലോകകപ്പ് ഫൈനലിൽ അര്ജന്റീന കിരീടം അണിഞ്ഞതെന്ന് ശ്രദ്ധിക്കേണ്ട കാര്യമാണ്.

35 കാരനായ മെസ്സിക്ക് ബുധനാഴ്ച സ്ട്രോസ്ബർഗിനെതിരായ പിഎസ്ജിയുടെ ഹോം ലീഗ് മത്സരവും ഞായറാഴ്ച ലെൻസിലേക്കുള്ള യാത്രയും നഷ്ടമാകും. “ആഘോഷങ്ങൾക്കും സ്വീകരണങ്ങൾക്കുമായി അദ്ദേഹത്തിന് (മെസ്സി) അർജന്റീനയിലേക്ക് മടങ്ങേണ്ടിവന്നു, ജനുവരി 1 വരെ അദ്ദേഹം അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്” ഗാൽറ്റിയർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മറ്റെല്ലാ കളിക്കാരും ഷെഡ്യൂൾ അനുസരിച്ച് മടങ്ങിയെന്നും ഫ്രാൻസ് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെ ഉൾപ്പെടെ ബുധനാഴ്ചത്തെ മത്സരത്തിന് ലഭ്യമാകുമെന്നും ഗാൽറ്റിയർ പറഞ്ഞു. ലോകകപ്പിന് ശേഷം മെസ്സിയും സഹതാരം എംബാപ്പെയും തമ്മിലുള്ള ഭിന്നതയിൽ ആണെന്ന വാർത്ത ഗാൽറ്റിയർ നിരസിച്ചു.

“കൈലിയനും ലിയോയും തമ്മിലുള്ള ബന്ധത്തിൽ ഒരു കുഴപ്പവും ഇല്ല,” ഗാൽറ്റിയർ പറഞ്ഞു. “ലോകകപ്പ് തോറ്റതിന്റെ ബുദ്ധിമുട്ട് അവന് മാറി.