മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടിയതിന് ഏറ്റുമുട്ടിയത് പിയേഴ്സ് മോർഗനും യുവരാജ് സിംഗും; സംഭവം ഇങ്ങനെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാരബാവോ കപ്പ് വിജയത്തിന് പിന്നാലെ ഇതിഹാസ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഫുട്ബോൾ പണ്ഡിതൻ പിയേഴ്‌സ് മോർഗനുമായി ട്വിറ്ററിൽ വാക്കുതർക്കമുണ്ടായി റെഡ് ഡെവിൾസ് തങ്ങളുടെ ആറ് വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് വാരാന്ത്യത്തിൽ (ഫെബ്രുവരി 26) വെംബ്ലിയിൽ നടന്ന കാരബാവോ കപ്പ് സ്വന്തമാക്കി.

ഫൈനലില്‍ ന്യുകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ടീം കിരീട നേട്ടം ആഘോഷിക്കുന്നത്. 2017ന് ശേഷം യുണൈറ്റഡിന്റെ ആദ്യ കിരീടമാണ് ഇത്. 33-ാം മിനുറ്റില്‍ ആദ്യ ഗോള്‍ നേടിയ കാസിമിറോയാണ് ജയത്തിലേക്കുള്ള വാതിൽ തുറന്നത്.

ആവേശമടങ്ങും മുന്‍പേ ഒരിക്കല്‍ക്കൂടി ന്യുകാസില്‍വല കുലുങ്ങി. യുണൈറ്റഡ് നടത്തിയ തുടർച്ചയായ ആക്രമണങ്ങൾക്ക് ഒടുവിൽ സ്വെൻ ബോട്ട്മാന്റെ ഓൺ​ഗോളിലൂടെ തങ്ങളുടെ ലീഡ് വർധിപ്പിച്ചു. ആദ്യ പകുതിയിൽ ചിത്രത്തിലെ ഇല്ലാതിരുന്ന ന്യുകാസില്‍ രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റാഫേല്‍വരാനും ലിസാന്‍ഡ്രോ മാര്‍ട്ടിനസും കോട്ട കാത്തതോടെ ന്യുകാസില്‍ നിരാശയോടെ മടങ്ങി.

അമിതമായി ആവേശം കാണിച്ചു എന്നും നൃത്തം ചെയ്തു എന്നും പറഞ്ഞ് എറിക്ക് ടെൻ ഹാഗിനെ ട്രോളി പിയർ മോർഗനാണ് പോരിന് തുടക്കമിട്ടത്- .” ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീകന് കാരബാവോ കപ്പ് വിജയമൊക്കെ നൃത്തം ചെയ്ത ആഘോഷിക്കുന്നത് എനിക്ക് വിഷ്വസിക്കാൻ പറ്റുന്നില്ല, ഇത് ലജ്ജാകരമായി തോന്നുന്നു.”

യുവരാജ് പറഞ്ഞ മറുപടി ഇങ്ങനെ – എന്തുകൊണ്ടാണ് ഇത് പിയേഴ്സിനെ ലജ്ജിപ്പിക്കുന്നത്? നമ്മൾ വിജയിക്കുന്ന നിമിഷങ്ങൾ ആസ്വദിക്കേണ്ടതല്ലേ?

എന്നിരുന്നാലും, മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരിൽ നിന്നും അവരുടെ മാനേജരിൽ നിന്നും അത്തരം ആഘോഷം ആവശ്യപ്പെടുന്ന ഒരു വലിയ മത്സരമല്ല കാരബാവോ കപ്പ് എന്ന് ഉദ്ധരിച്ച ട്വീറ്റിൽ മോർഗൻ പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകളിൽ:

“ഹായ് ലെജൻഡ്, കാരാബാവോ കപ്പ് എത്രമാത്രം സാധാരണമായ മത്സരമാണ്, ടെൻ ഹാഗിൽ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്… മൂന്നാം ടയർ ട്രോഫി നേടുന്നതിനായി സർ അലക്‌സ് എപ്പോഴെങ്കിലും ലൈവ് ടിവിയിൽ ഒരു ഭ്രാന്തൻ കോംഗ ചെയ്യുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലിയ ആരാധകനാണ് യുവരാജ്.