കോപ്പാ അമേരിക്കയിലേക്ക് ക്ഷണം; ഓഫര്‍ നിരസിച്ച് ഇന്ത്യ

ഈ വര്‍ഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പോരാട്ടത്തിന് ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. അതിഥി രാജ്യങ്ങളായ ഖത്തറിന്റെയും ഓസ്ട്രേലിയയുടെയും പിന്മാറ്റമാണ് ഇന്ത്യയ്ക്ക് അവസരം കൊണ്ടു വന്നെത്തിച്ചത്. എന്നാല്‍ ഇന്ത്യ ഈ ക്ഷണം നിരസിച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോപ്പാ അമേരിക്ക നടക്കുന്ന സമയത്ത് ലോക കപ്പ്, ഏഷ്യാ കപ്പ് യോഗ്യത മത്സരങ്ങള്‍ ഉണ്ടെന്ന കാരണം പറഞ്ഞാണ് ഖത്തറും ഓസ്‌ട്രേലിയയും പിന്മാറിയത്. ഇതിനിടെ ഓസ്‌ട്രേലിയയാണ് അവര്‍ക്ക് പകരം ഇന്ത്യയെ കോപ്പാ അമേരിക്കയിലേക്ക് അയക്കാം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ തങ്ങളുടെയും ലോക കപ്പ് യോഗ്യതാ മത്സരങ്ങളും ആ സമയത്ത് തന്നെയായതിനാല്‍ ഇന്ത്യ ഓഫര്‍ നിരസിക്കുകയായിരുന്നു.

Australia, Qatar pull out of 2021 Copa America - CONMEBOL - EgyptToday
ജൂണ്‍ 11 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പാ അമേരിക്ക ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിനെ തുടര്‍ന്നാണ് മാറ്റി വെച്ചത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടം മാര്‍ച്ച്, ഏപ്രില്‍ മാസം നടക്കുമെന്നായിരുന്നു ആദ്യം കരുതപ്പെട്ടത്. ഇത് പിന്നീട് ജൂണിലേക്ക് മാറ്റുകയായിരുന്നു.

Indian men

അതേസമയം ഇന്ത്യയെ കളിപ്പിക്കുന്നതില്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അധികൃതര്‍ക്ക് താത്പര്യമുണ്ട് എന്നതിനാല്‍ വരുംവര്‍ഷങ്ങളില്‍ വീണ്ടും ഇന്ത്യയ്ക്ക് ക്ഷണം എത്തിയേക്കും.