'ഒരുനാള്‍ നമുക്ക് ആകാശത്ത് ഒരുമിച്ച് പന്ത് തട്ടാം'; വൈകാരിക കുറിപ്പുമായി പെലെ

ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്ന് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

“ദുഃഖകരമായ വാര്‍ത്ത. എനിക്ക് എന്റെ സുഹൃത്തിനെ നഷ്ടമായി, ലോകത്തിന് ഇതിഹാസത്തേയും. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ഈ വിടവാങ്ങല്‍ താങ്ങാനുള്ള ശക്തി നല്‍കട്ടേ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് പന്ത് തട്ടാം” പെലെ കുറിച്ചു.

View this post on Instagram

A post shared by Pelé (@pele)

ലോക കപ്പ് നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച് എട്ട് ദിവസത്തിന് ശേഷം നവംബര്‍ 11- നാണ് മറഡോണ ആശുപത്രി വിട്ടത്.

Diego Maradona, legendary Argentina superstar, global soccer icon, dies at age 60 - CBSSports.com

1986- ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റനാണ് മറഡോണ. 1977 ഫെബ്രുവരി 27-ന് ഹംഗറിക്ക് എതിരെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോക കപ്പുകളില്‍ കളിച്ചു. 588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി.