മെസി ആ ചെയ്ത പ്രവൃത്തി വേറെ ആരും ചെയ്യില്ല, താരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നാഷ് വില്ലെ പരിശീലകൻ

കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്റർ മിയാമി സ്വന്തമാക്കിയിരുന്നു . ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മയാമി നാഷ് വില്ലെ എസ്സിയെ പരാജയപ്പെടുത്തിയത്. മെസി ആകട്ടെ മത്സരത്തിൽ 1 ഗോൾ അടിക്കുകയും 1 ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മത്സരത്തിൽ തിളങ്ങുകയും ചെയ്തിരുന്നു. ഇരുപാദങ്ങളുമായി 5 – 3 ജയമാണ് ടീം സ്വന്തമാക്കിയത്.

ഈ മത്സരത്തിന് ശേഷം ലയണൽ മെസ്സിയെ വാനോളം പ്രശംസിച്ചുകൊണ്ട് നാഷ് വില്ലെ എസ്സിയുടെ പരിശീലകനായ ഗ്യാരി സ്മിത്ത് രംഗത്ത് വന്നിട്ടുണ്ട്. മെസിയുടെ കൈയിൽ ബോൾ കിട്ടിയാൽ തന്നെ സഹതാരങ്ങൾക്ക് കിട്ടുന്നത് വലിയ പോസിറ്റീവ് എനർജി ആണെന്നും അതാണ് ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നത് എന്നുമാണ് പരിശീലകൻ പറയുന്നത്.

” തന്റെ സഹതാരങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയാണ് ലയണൽ മെസ്സി. തീർച്ച ആയിട്ടും അയാളെ പോലെ അത്ര മികവ് ഉള്ള താരങ്ങൾ ലോകത്ത് കുറവാണ്. മെസിക്ക് മാത്രം സാധ്യമാകുന്ന ഒരു മാജിക്ക്‌ ലോകത്ത് ഉണ്ട്. മെസിക്ക് ബോൾ ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ എല്ലാ സഹതാരങ്ങളും ഗിയറിലാകുന്നു. എതിർ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്ന അതാണ്. മെസ്സിക്ക് ഗോൾ ലഭിക്കുമ്പോൾ എല്ലാവരിലും ഒരു ആത്മവിശ്വാസം വരികയും കൂടുതൽ ഊർജ്ജസ്വലരാവുകയും ചെയ്യുന്നു. അതാണ് മെസ്സിയുടെ പ്രത്യേകത “നാഷ് വില്ലെ പരിശീലകൻ പറഞ്ഞു.

എന്തായാലും കുറച്ചുമാസങ്ങളായി മോശം ഫോമിൽ കളിക്കുക ആയിരുന്ന മെസി ഇപ്പോൾ ട്രാക്കിൽ വന്നത് എന്തായാലും ഇന്റർ മിയാമിക്ക് ഗുണം ചെയ്യും.