ബ്രസീല്‍ ജേഴ്‌സിയില്‍ ഇനി ഉണ്ടാകില്ലെ?; ഒടുവില്‍ നെയ്മര്‍ അത് പറഞ്ഞു

ക്രൊയേഷ്യക്കെതിരെ ഒന്നും ബ്രസീലിന് എളുപ്പമായിരുന്നില്ല. കടുത്ത ഭീഷണി തുടരുമ്പോഴും ടീമും ആരാധകരും വിജയപ്രതീക്ഷയിലായിരുന്നെങ്കിലും അവസാന മിനിറ്റുകളില്‍ ക്രൊയേഷ്യ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി. തോല്‍വിയോടെ ലോക കപ്പില്‍ നിന്ന് പുറത്തേയ്ക്കുള്ള വഴി തുറക്കപ്പെട്ട ബ്രസീല്‍ ആരാധകര്‍ പേടിക്കുന്ന മറ്റൊരു കാര്യമുണ്ട്.

സൂപ്പര്‍ താരം നെയ്മര്‍ ഇനിയൊരു ലോക കപ്പിന് ഉണ്ടാവില്ലേ എന്നതാണ് ആരാധകരെ വലയ്ക്കുന്ന ആ വലിയ കാര്യം. ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നത്. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ശേഷം വിമരമിക്കലിനെ കുറിച്ച് നെയ്മര്‍ പ്രതികരിച്ചു.

‘ഞാന്‍ ദേശീയ ടീമിന്റെ വാതിലുകളൊന്നും അടക്കുന്നില്ല. പക്ഷേ ഞാന്‍ മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പുനല്‍കാനാകില്ല. എനിക്കും ദേശീയ ടീമിനും ഏതാണ് ശരിയായത് എന്നതിനെ കുറിച്ച് അല്‍പം കൂടി ചിന്തിക്കേണ്ടതുണ്ട്’ നെയ്മര്‍ പറഞ്ഞു.

ഖത്തര്‍ ലോകകപ്പിനെ അവസാന ലോക കപ്പ് പോലെയാകും കാണുക എന്ന് നെയ്മര്‍ തന്നെ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു. ഖത്തറിലേത് എന്റെ അവസാന ലോക കപ്പായിരിക്കും. രാജ്യത്തിനു വേണ്ടി കിരീടം നേടാന്‍ എന്റെ പരമാവധി ഞാന്‍ ശ്രമിക്കും. എന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണത്. ലോക കപ്പിനുശേഷം കളിക്കാനുള്ള കരുത്ത് എനിക്കുണ്ടോ എന്നറിയില്ല- എന്നാണ് അന്ന് നെയ്മര്‍ പറഞ്ഞത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പുറത്താകുന്നത്. 2018 റഷ്യന്‍ ലോക കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ ക്രൊയേഷ്യയോട് തോറ്റ് പുറത്താകാനായിരുന്നു ബ്രസീലിന്റെ വിധി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്