കോവിഡ് ബാധിച്ചു: ഐ.എസ്.എല്ലിലെ എ.ടി.കെ ബംഗലുരു മത്സരം മാറ്റി

എടികെ മോഹന്‍ ബഗാനിലെ അഞ്ച് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതായി് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഐഎസ്എല്ലിലെ ഇന്നു നടക്കേണ്ട എടികെ മോഹന്‍ ബഗാനും ബംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. കോവിഡിനെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് എടികെ മോഹന്‍ബഗാന്റെ മത്സരം മാറ്റിവെക്കുന്നത്.

പേയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള എടികെ മോഹന്‍ ബഗാന് ഇന്ന് ജയിച്ചാല്‍ മൂന്നാം സ്ഥാനത്തെത്താമായിരുന്നു. കോവിഡ് ബാധിച്ച കളിക്കാര്‍ ആറ് ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന സാഹചര്യത്തിലാണ് ഇന്നത്തെ മത്സരം മാറ്റിവെച്ചത്. ഇന്ന് കളിച്ചാല്‍ എടികെയ്ക്ക് ഇറക്കാന്‍ ആളില്ലാതെ വരുമെന്നതാണ് സാഹചര്യം.

Read more

ഐഎസ്എല്ലില്‍ മോശമായി തുടങ്ങിയ ബംഗലുരുവിനും തീരുമാനം നിരാശ സമ്മാനിച്ചു. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ തോല്‍ക്കാത്ത ബംഗലുരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു. പതിനഞ്ച് താരങ്ങള്‍ക്ക് കളിക്കാനായാല്‍ മത്സരം നടത്തുമെന്നായിരുന്നു അധികൃതരുടെ തീരുമാനം.