മെസി സൗദി ക്ലബ്ബിലേക്കോ?; നിര്‍ണായക വിവരവുമായി ഫാബ്രിസിയോ റൊമാനോ

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി അടുത്ത സീസണില്‍ സൗദി അറേബ്യയിലെ സൂപ്പര്‍ ക്ലബായ അല്‍ ഹിലാലില്‍ കളിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ. താരത്തിന്റെ നിലവിലെ സാഹചര്യങ്ങളില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും ഈ സീസണിന്റെ അവസാനം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും റൊമാനോ ട്വീറ്റ് ചെയ്തു.

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിന്റെ ഓഫര്‍ ഇപ്പോഴും മേശപ്പുറത്താണെന്നും ബാഴ്സലോണയും താരത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും റൊമാനോ ട്വീറ്റില്‍ പറഞ്ഞു.

3270 കോടി രൂപയുടെ കരാറില്‍ ആയിരിക്കും മെസി അല്‍ ഹിലാലില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക സ്ഥിരീകരണം വരുന്ന മണിക്കൂറുകളില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more

നിലവില്‍ പി.എസ്.ജിയില്‍ കളിക്കുന്ന മെസി ക്ലബ്ബിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ടീം വിടുമെന്ന് ഏകദേശം ഉറപ്പായിരുന്നു. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ റൊണാള്‍ഡോയുടെ സാന്നിധ്യം കൊണ്ട് തന്നെ പ്രശസ്തിയില്‍ നില്‍ക്കുന്ന സൗദി അറേബ്യന്‍ ഫുട്‌ബോള്‍ മെസിയുടെ വരവോടെ ലോകത്തിലെ ഏറ്റവും മികച്ച ലീഗിന്റെ പട്ടികയിലേക്ക് എത്തുമെന്ന് ഉറപ്പാണ്.