മെസിയും റൊണാൾഡോയുമൊന്നും ഇതിഹാസ അത്‌ലറ്റുകൾ അല്ല, പട്ടികയിൽ ഇടം അർഹിക്കുന്നത് ഈ നാല് പേർക്ക് മാത്രം: റിയോ ഫെർഡിനാൻഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻഡ്, എക്കാലത്തെയും മികച്ച നാല് അത്‌ലറ്റുകളുടെ പേര് നൽകുന്നതിനിടെ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒഴിവാക്കി. ഫുട്ബോൾ താരങ്ങൾക്കൊന്നും തന്റെ ലിസ്റ്റിൽ സ്ഥാനം നൽകാത്ത ഫെർഡിനാൻഡ് ഇതിഹാസ ബോക്സർ മുഹമ്മദ് അലിയാണ് മുൻ പ്രതിരോധക്കാരന്റെ മനസ്സിൽ ആദ്യം വന്നത്. അദ്ദേഹം ബോക്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് മറ്റൊരു കായികതാരത്തെ തിരഞ്ഞെടുത്തു – മൈക്ക് ടൈസൺ. നാല് പേരുടെ പട്ടിക പൂർത്തിയാക്കിയ ഫെർഡിനാൻഡ്, മുൻ എൻബിഎ താരം മൈക്കൽ ജോർദനെയും എക്കാലത്തെയും ടെന്നീസ് കളിക്കാരനായ റോജർ ഫെഡററെയും തിരഞ്ഞെടുത്തു.

മുൻ താരം കുറച്ച് വർഷങ്ങൾക്ക് മുമ്പ് സൂപ്പർ താരങ്ങളെക്കുറിച്ച് പറഞ്ഞ അഭിപ്രായം ഇങ്ങനെയാണ്”റൊണാൾഡോ എണ്ണയിട്ട യന്ത്രം പോലെയാണ്, അവൻ സ്വയം ഒരു സൂപ്പർസ്റ്റാറാണ്. മെസി ജന്മസിദ്ധമായി കഴിവുള്ള താരമാണ്. പക്ഷെ റൊണാൾഡോ പ്രയത്നം കൊണ്ട് സ്വയം വളർന്നുവന്ന ഫുട്‍ബോൾ താരമാണ്. അവനാണ് എന്റെ മനസിലെ മികച്ച താരം.” ഫെർഡിനാൻഡ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലേക്കും ലയണൽ മെസി എം‌എൽ‌എസിലേക്കും മാറിയത് വ്യത്യസ്തമായ രീതിയിലാണെന്ന് മാധ്യമങ്ങളും ആരാധകരും കൈകാര്യം ചെയ്തത് എന്ന അവകാശ വാദത്തെക്കുറിച്ച് റിയോ ഫെർഡിനാൻഡ് പറഞ്ഞിരുന്നു. റൊണാൾഡോയുടെ വരവിന് മുമ്പ് സൗദി ലീഗിന് അത്ര ആരാധകർ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നെ കാര്യങ്ങൾ മാറി മറിഞ്ഞു. റൊണാൾഡോയെ കൂടാതെ, കരീം ബെൻസെമ, എൻഗോലോ കാന്റെ, ജോർദാൻ ഹെൻഡേഴ്സൺ, റോബർട്ടോ ഫിർമിനോ, ഫാബിഞ്ഞോ, റിയാദ് മഹ്രെസ്, കാലിഡൗ കൗലിബ്ലി, റൂബൻ നെവസ്, സാദിയോ മാനെ എന്നിവരും മിഡിൽ ഈസ്റ്റേൺ ലീഗിൽ ചേർന്നു.

“മെസി അമേരിക്കയിലേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്കും പോകുന്നതിനെ മാധ്യമങ്ങളും ആളുകളും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് നോക്കൂ. ഒരു കളിക്കാരൻ അമേരിക്കയിൽ പോകുമ്പോൾ നിങ്ങൾ അവനെ അഭിവാദ്യം ചെയ്യുന്നു, എന്നാൽ ഒരു കളിക്കാരൻ സൗദിയിലേക്ക് പോകുമ്പോൾ അയാൾ ആക്രമിക്കപ്പെടുന്നു. അമേരിക്ക ഒരു തികഞ്ഞ രാജ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഞാൻ 100 % വിരമിച്ചില്ലെങ്കിൽ, ഞാനും സൗദി അറേബ്യയിലേക്ക് പോകുമായിരിന്നു.”മുൻ താരം പറഞ്ഞ് അവസാനിപ്പിച്ചു. 2022 ഡിസംബർ 31-ന് റൊണാൾഡോ അൽ-നാസറിൽ ഒരു ഫ്രീ ഏജന്റായി ചേർന്നു. ക്ലബിനായി 24 മത്സരങ്ങൾ കളിച്ചു, 18 ഗോളുകളും മൂന്ന് അസിസ്റ്റുകളും നൽകി. അതേസമയം, ലയണൽ മെസി പി.എസ്.ജി വിട്ട ശേഷം എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയിൽ ഫ്രീ ഏജന്റായി ചേർന്നു.

View this post on Instagram

A post shared by Sports Illustrated Soccer (@si_soccer)