ഇരട്ടഗോളുകളുമായി മന്‍വീറിന്റെ മുന്നേറ്റം ; ഐഎസ്എല്ലില്‍ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത്

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ഇരട്ടഗോളുകളുമായി മന്‍വീര്‍ സിംഗിന്റെ മികച്ച പ്രകടനം കൊല്‍ക്കത്തയെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തി. 15 കളികള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്ക് ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയുടെ പോയിന്റ് നിലയ്ക്ക് തുല്യമായി. ഹൈദരാബാദിനേക്കാള്‍ ഒരുകളി കുറച്ചാണ് എടികെ കളിച്ചിരിക്കുന്നത്.

ഗോവയ്ക്ക് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്ത വിജയിച്ചത്. മൂന്നാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ആദ്യഗോള്‍ നേടിയ മന്‍വീര്‍ 46 ാം മിനിറ്റില്‍ വീണ്ടും സ്‌കോര്‍ ചെയ്യുകയായിരുന്നു. ഈ മത്സരം തോറ്റതോടെ ഇനിയുള്ള മൂന്ന് മത്സരവും ഗോവയ്ക്ക് ജയിക്കേണ്ട സാഹചര്യമായിട്ടുണ്ട്.

Read more

ഈ ജയത്തോടെ 15 മത്സരങ്ങളില്‍ നിന്നും ഗോവയുടെ പോയിന്റ് 29 ആയി മാറി. 16 കളികളില്‍ 29 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാമത്. മൂന്നാം സ്ഥാനത്ത് 26 പോയിന്റുമായി കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ഉണ്ട്.